‘ആരാധനയോടെ കാണുന്ന വ്യക്തി’; വിഎസ് കേരളത്തിന്റെ ചരിത്രപുരുഷനെന്ന് ശ്രീധരൻ പിള്ള, വീട്ടിലെത്തി ആശംസ നേർന്നു

നൂറ്റിയൊന്ന് വയസ് തികഞ്ഞ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസ നേർന്ന് ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ള. തിരുവനന്തപുരത്ത് വി.എസിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം പിറന്നാൾ ആശംസ നേർന്നത്. വി.എസ്. താൻ ആരാധാനയോടെ കാണുന്ന വ്യക്തിയാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം. അതുകൊണ്ടാണ് വി.എസിനെ കാണാനെത്തിയത്. വി.എസ്. കേരളത്തിന്റെ ചരിത്രപുരുഷനാണ്. ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസ്സിൽ ഇടം നേടും. അതുകൊണ്ടുതന്നെ വിഎസിനെ ആരാധനയോടെ…

Read More

‘ആഘോഷങ്ങളൊന്നുമില്ല, പതിവ് പായസവും കേക്കും മാത്രം’; വിഎസ് അച്യുതാനന്ദന് ഇന്ന് 101 വയസ് പൂർത്തിയായി

കേരളത്തിന്റെ ഫിഡൽ കാസ്ട്രോ വിഎസ് അച്യുതാനന്ദന് ഇന്ന് 101 വയസ് പൂർത്തിയായി. ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾ കടന്നുപോകുന്നതെങ്കിലും ലഡുവിതരണം ഉൾപ്പെടെ നടത്തി പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ നെഞ്ചേറ്റുന്നവരും പിറന്നാൾ ആഘോഷമാക്കുന്നുണ്ട്. വിഎസിന്റെ ചിത്രം പതിച്ച ബാഡ്ജുധരിച്ചാണ് പ്രവർത്തകർ എത്തിയത്. വിഎസിന് പിറന്നാൾ ആശംസകൾ നേരാൻ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ മുൻ അംഗം എസ് രാമചന്ദ്രൻ പിള്ള തുടങ്ങി…

Read More

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വിഎസ് അച്യുതാനന്ദന് പകരം മകൻ അരുൺ കുമാർ കോടതിയിൽ ഹാജരായി

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് കോടതി അയച്ച നോട്ടീസിൽ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകൻ വി എ അരുൺ കുമാർ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരായി. വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ കോടതിയിൽ നേരിട്ട് അറിയിക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചിരുന്നു ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ പിതാവിന് റിപ്പോർട്ട് പരിശോധിക്കാനോ കോടതിയിൽ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകൻ…

Read More

നൂറിന്റെ നിറവിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ

നൂറാം പിറന്നാള്‍ നിറവിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. മകൻ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകൻ അരുണ്‍കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  നേരിയ പക്ഷാഘാതത്തെ…

Read More