കത്ത് ആവശ്യപ്പെട്ടത് വിഎസ് അച്യുതാനന്ദൻ, പിണറായിയുമായി ചർച്ച നടത്തി; നന്ദകുമാർ

സോളാർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാൾ നന്ദകുമാർ. ഈ കത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചർച്ച നടത്തിയെന്നും ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. നന്ദകുമാർ തന്നെ കാണാൻ വന്നപ്പോൾ ഇറങ്ങിപോകാൻ പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതിനെയും അദ്ദേഹം നിഷേധിച്ചു. തന്നോട് പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ‘2016 ഫെബ്രുവരിയിൽ സോളാർ പരാതിക്കാരി…

Read More