
വെടിനിര്‍ത്തല്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണം; മൃതദേഹങ്ങളും തകര്‍ക്കപ്പെട്ട സ്‌കൂളുകളും നേരിട്ട് കാണണമെന്നില്ല: മലാല
ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയെ അപലപിച്ച് ഫലസ്തീനികൾക്കുള്ള പിന്തുണ ഉറപ്പിച്ച് പാക് വിദ്യാഭ്യാസ പ്രവർത്തകയും നൊബേൽ ജേതാവുമായ മലാല യൂസുഫ് സായി. ”ഗസ്സയിലെ ജനങ്ങള്‍ക്കുള്ള എന്റെ പിന്തുണയെ കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്. വെടിനിര്‍ത്തല്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് മനസിലാക്കാന്‍ കൂടുതല്‍ മൃതദേഹങ്ങളും തകര്‍ക്കപ്പെട്ട സ്‌കൂളുകളും പട്ടിണി കിടക്കുന്ന കുട്ടികളെയും നേരിട്ട് കാണണമെന്നില്ല. അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തില്‍ ഇസ്രായേൽ സര്‍ക്കാറിനെ അപലപിക്കുന്നത് തുടരും.”-എന്നാണ് മലാല എക്‌സില്‍ കുറിച്ചത്.. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെ പിന്തുണക്കുന്ന യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനൊപ്പം…