ആകെ 2,78,10,942 വോട്ടർമാർ ; കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസർ. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരാണുള്ളത്. അതിൽ 1,43,69,092 സ്ത്രീ വോട്ടർമാരും 1,34,41,490 പുരുഷ വോട്ടർമാരുമാണ്. കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടർമാരുള്ള ജില്ല വയനാടുമാണ്. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി കൂട്ടിച്ചേർത്തു. 63,564 ആളുകൾ പുതിയ വോട്ടർമാരുണ്ട്. 89,907 വോട്ടർമാരെ പട്ടികയിൽ…

Read More

വർ​ഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടർമാർ പുച്ഛിച്ചു തള്ളും; വ്യാജപരസ്യങ്ങളിൽ വീഴുന്നവരല്ല പാലക്കാട് വോട്ടർമാരെന്ന് വി.കെ ശ്രീകണ്ഠന്‍

വ്യാജ പരസ്യങ്ങളിൽ വീഴുന്നവരല്ല പാലക്കാട്ടെ വോട്ടർമാരെന്ന് വി കെ ശ്രീകണ്ഠൻ എംപി. ജനം പുച്ഛിച്ചു തള്ളുമെന്ന് പറഞ്ഞ എം.പി സന്ദീപ് ആർഎസ്എസ് പശ്ചാത്തലമുള്ള ആളാണെന്ന് അറിയാത്തവർ ആരാണുള്ളതെന്നും ചോദിച്ചു. വർ​ഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടർമാർ പുച്ഛിച്ചു തള്ളും. സന്ദീപ് കൊലക്കേസ് പ്രതിയല്ലെന്നും വി.കെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.   ഒ.കെ വാസു ഉൾപ്പടെ ഉള്ളവർ സിപിഎമ്മിലേക്ക് ചേർന്നത് ബിജെപിയിൽ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുന്നുവെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. സിപിഎമ്മും ബിജെപിയും  ഉയർത്തികൊണ്ട് വന്ന…

Read More

‘ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവർക്ക് കർശന പരിശോധന വേണം’; തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ കത്ത്

ബുർഖ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി  ബിജെപി. നാളെ ഡൽഹിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കത്ത് നല്‍കിയത്. കള്ളവോട്ട് തടയാൻ ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്നവരെയും, അവരുടെ തിരിച്ചറിയൽ രേഖകളും പരിശോധിക്കാൻ വേണ്ടത്ര വനിതാ ഉദ്യോ​ഗസ്ഥരെ പോളിം​ഗ് ബൂത്തുകളിൽ വിന്യസിക്കണമെന്നും ബിജെപി കത്തിൽ ആവശ്യപ്പെടുന്നു. ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണ ചുമതലയുള്ള നേതാക്കളാണ് കത്ത് നൽകിയത്.

Read More

‘പണം തന്നവർക്ക് തന്നെ വോട്ട് ചെയ്യും’ ; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് വൈ എസ് ആർ സി പി പ്രവർത്തകർ

ആന്ധ്രയിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പണം നൽകിയവർക്ക് തന്നെ വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ എടുപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തിരുപ്പതിയിലെ വൈഎസ്ആർസിപി പ്രവർത്തകർ പ്രതിജ്ഞയെടുപ്പിക്കുന്ന ദൃശ്യങ്ങളാണിത്. വോട്ട് ചെയ്താല്‍ നല്‍കാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങളും എവിടെയെന്ന് ചോദിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനോട് തട്ടിക്കയറുന്ന വോട്ടര്‍മാരുടെ വീഡിയോ രാവിലെ പുറത്തുവന്നിരുന്നു. എന്നാൽ, പല്‍നാട് ജില്ലയിലെ സത്തെനാപ്പള്ളിയില്‍ നിന്നുള്ള ഈ വീഡിയോ ഏത് പാർട്ടിയുടേതാണെന്ന് വ്യക്തമായിട്ടില്ല. വൈഎസ്ആര്‍സിപി…

Read More

പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ കഷ്‌ടപ്പെടേണ്ടിവരില്ല; എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കേരളത്തില്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പോളിംഗിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് അദേഹം സ്വാഗതം ചെയ്തു.  ‘ഇത് ജനാധിപത്യത്തിന്‍റെ ഉത്സവമാണ്. 2024 ഏപ്രില്‍ 26ന് കേരളം പോളിംഗ് ബൂത്തിലെത്തുകയാണ്. 25,229 വോട്ടിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ചൂടിനെ പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മഴ പെയ്‌താലും വോട്ടര്‍മാര്‍…

Read More

വോട്ടർ പട്ടികയിൽ പേരുണ്ടോ?; ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാം,

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ള മാർഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ.  വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ.  ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ:  വോട്ടര്‍ ഹെല്‍പ്‌ലൈന്‍ നമ്പറായ 1950 ലേക്ക് വിളിക്കുക. എസ്ടിഡി കോഡ് ചേര്‍ത്തു വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക്…

Read More

നാടാണ് നമ്മുടെ ടീം; വോട്ട് ചെയ്യുമ്പോള്‍ നാടിന് വേണ്ടി കളിക്കുന്നതിന് തുല്യമാണ്: സഞ്ജു

ലോക്‌സഭ തെര‍ഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ കന്നി വോട്ടര്‍മാരെ പ്രചോദിപ്പിച്ച് ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചാരണ വീഡിയോയിലാണ് ടീം ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യമാണ് എന്ന് പറഞ്ഞ സഞ്ജു ആദ്യമായി പോളിംഗ് ബൂത്തിലെത്തുന്ന പുതിയ വോട്ടര്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.  ‘ഹായ് ഞാന്‍ സഞ്ജു സാംസണ്‍…തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം, ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യമാണ്. നാടിനെ നയിക്കാന്‍ കഴിവും അറിവുമുള്ളവരെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരം പാഴാക്കരുത്….

Read More

വോട്ടിട്ടവർ കയ്യിലെ മഷി കാണിച്ചാൽ മതി, ഡിസ്‌കൗണ്ട് ഉറപ്പ്; പ്രഖ്യാപനവുമായി ഹോട്ടൽ ഉടമകൾ

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് 20 ശതമാനം ഇളവ് നൽകുമെന്ന് ഹോട്ടൽ, റസ്റ്റോറന്റ് ഉടമകൾ. ഡൽഹി കരോൾ ബാഗിലെയും നജഫ്ഗഡിലുമാണ് ഈ ഇളവ് നൽകുന്നത്. മേയ് 25ന് ഡൽഹിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. വോട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിരലിലെ മഷി അടയാളം കാണിക്കുമ്പോഴാണ് വോട്ടർമാർക്ക് ഈ ആനുകൂല്യം ലഭിക്കുക.  കരോൾ ബാഗിലെ ലോഡ്ജിംഗ് ഹൗസ് ഓണേഴ്സ് അസോസിയേഷനും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും ഡൽഹി ഹോട്ടൽ…

Read More

‘നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തു’; വോട്ടർമാരോട് അഭ്യർഥിച്ച് കുഞ്ചാക്കോ ബോബന്‍

ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടർമാർ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് നടന്‍ കുഞ്ചാക്കോ ബോബൻ. ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളോട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോയിലൂടെ കുഞ്ചാക്കോ ബോബൻ അഭ്യർഥിച്ചു.  ‘എല്ലാവർക്കും നമസ്കാരം, ഏപ്രില്‍ 26നാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തം. വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ…

Read More

സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും  പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർമാരിൽ 27374 പുരുഷൻമാരും 30266 സ്ത്രീകളുമാണുള്ളത്. 941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും…

Read More