നിയമസഭാ തിരഞ്ഞെടുപ്പ്: അരുണാചലിലെയും സിക്കിമിലെയും തീയതിയില്‍ മാറ്റം

അരുണാചൽപ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റം. രണ്ടു സംസ്ഥാനങ്ങളിലും  ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് കഴിയും. അതിനു മുൻപേ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റമില്ല.  ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നലെയാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണു രണ്ടു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ റിലീസ് പുറപ്പെടുവിച്ചത്.  60…

Read More

‘മണ്ണ് വാരിത്തിന്നാലും കേരളത്തിലാരും ബിജെപിക്ക് വോട്ട് ചെയ്യില്ല’; കെബി ഗണേഷ് കുമാർ

കൊല്ലത്ത് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷിനെ പുക്‌ഴ്ത്തി കെബി ഗണേഷ് കുമാർ. കൊട്ടാരക്കരയിൽ നടന്ന കേരള കോൺഗ്രസ് ബി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്, സിഎ അരുൺകുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഒരുമിച്ച് ഏറ്റവും കൂടുതൽ അഭിനയിച്ച നടനാണ് മുകേഷെന്ന് ഗണേഷ് കുമാർ പറഞ്ഞു. നല്ല സുഹൃത്താണ് മുകേഷ്. മുകേഷ് കളിയാക്കാത്തരവരായി ആരുമില്ല. കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷ്. കളിയാക്കത്തവരായി…

Read More

പണംവാങ്ങി വോട്ട് ചെയ്യുന്ന എംഎല്‍എമാരും എംപിമാരും വിചാരണ നേരിടണം: സുപ്രീംകോടതി

വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. രാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് വിധിച്ചു. വോട്ടിന് കോഴ വാങ്ങിയ കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയില്‍നിന്ന്…

Read More

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട്; നിർണായക തീരുമാനവുമായി കേന്ദ്ര നിയമ മന്ത്രാലയം

തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.  ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ്…

Read More

‘തിരഞ്ഞെടുപ്പിൽ സ്വന്തം പോസ്റ്ററോ ബാനറോ ഉണ്ടാകില്ല’; വേണ്ടവർക്ക് വോട്ടുചെയ്യാമെന്ന് ഗഡ്കരി

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്നും വോട്ടർമാരെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. തനിക്ക് വോട്ടു ചെയ്യാനാണ് താത്പര്യമെങ്കിൽ ചെയ്യാമെന്നും മറിച്ചാണെങ്കിൽ ചെയ്യേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാഷിമിൽ ദേശീയപാതകളുടെ ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു പ്രഖ്യാപനം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കേണ്ടെന്നാണ് തീരുമാനം. ചായയും വെള്ളവും പണവും ഒന്നും നൽകില്ല, വിദേശമദ്യോ നാടൻ മദ്യമോ ലഭിക്കാൻ പോകുന്നില്ല. ഞാൻ കൈക്കൂലി സ്വീകരിക്കാറില്ല മറ്റുള്ളവരെ…

Read More

വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മനും കുടുംബവും; ‘മണ്ഡലത്തിലെ വികസനവും കരുതലും ചർച്ച ചെയ്താണ് വോട്ടെടുപ്പ്’

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വാകത്താനം ജോർജിയൻ സ്‌കൂളിലാണ് അമ്മയ്ക്കും കുടുംബത്തിനൊപ്പം അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ, സഹോദരിമാരായ അച്ചു ഉമ്മൻ, മറിയ ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ സഹോദരി എന്നിവർക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിലും പള്ളിയിലുമെത്തി പ്രാർഥന നടത്തിയ ശേഷം വാകത്താനത്തെ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തിയ ചാണ്ടി ഉമ്മൻ നേരെ വീട്ടിലെത്തി. തുടർന്ന് വോട്ട് ചെയ്യാനായി കുടുംബത്തോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു. ബൂത്തിലെ 656ാം…

Read More

കോൺഗ്രസ് അനുഭാവിയെങ്കിൽ ആംആദ്മിക്ക് വോട്ട് ചെയ്യു, വോട്ട് പാഴാക്കരുത്; കെജ്രിവാൾ

കോൺഗ്രസ് അനുഭാവിയാണെങ്കിൽ ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്രിവാൾ. വോട്ട് പാഴാക്കരുതെന്നാണ് ഗുജറാത്തിലെ കോൺഗ്രസ് അനുഭാവികളോട് കെജ്രിവാളിന്റെ അഭ്യർത്ഥന. ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയില്ലെന്നും അതിനാൽ ഇത്തവണ വോട്ട് പാഴാക്കാതെ ആം ആദ്മി പാർട്ടിക്ക് ചെയ്ത് മാറ്റത്തിന്റെ ഭാഗമാകാനാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആഹ്വാനം. ഇത്തവണ ഗുജറാത്തിൽ കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കൽ മാത്രമാണെന്നും കെജ്രിവാൾ പറഞ്ഞു. കോൺഗ്രസിൽ നിന്നുള്ള അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും ബിജെപിയിലേക്ക്…

Read More