
വോട്ട് രേഖപ്പെടുത്താൻ വിജയ് എത്തി; പൂക്കളെറിഞ്ഞും ആർപ്പ് വിളിച്ചും ആരാധകർ
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ വിജയ് എത്തി. റഷ്യയിൽ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വിജയ് വോട്ടിടാന്‍ എത്തുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. രാവിലെ മുതൽ വിജയിയുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോട് അടുപ്പിച്ച് ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിജയിയുടെ വീട് മുതൽ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടി അദ്ദേഹത്തിന് ഉണ്ടായിരുന്നു….