ഇടുക്കിയിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 5 വയസ്സുകാരി മരിച്ചു

ഇടുക്കിയിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാറിലാണ് സംഭവം. ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടുത്ത ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ നൽകിയ ശേഷം വീട്ടിലേക്കു വിട്ടു. വീട്ടിലെത്തി ഉറങ്ങാൻ കിടന്നതിനു പിന്നാലെ വീണ്ടും ഛർദ്ദിയുണ്ടായി. ഇതോടെ വീണ്ടും അതേ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടിപ്പെരിയാറിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴേക്കും കുട്ടി മരിച്ചുവെന്നാണ് വിവരം. മൃതദേഹം…

Read More

ബീഹാറിൽ അൻപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; ഭക്ഷണത്തിൽ ഓന്തിനെ കണ്ടെന്ന് കുട്ടികൾ

ബീഹാറിൽ അൻപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികൾക്ക് വയറ് വേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  ബീഹാറിലെ സീതാർമഹി ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇന്നലെ സ്‌കൂളിലെ ഉച്ചഭക്ഷണം കുട്ടികൾ കഴിച്ചിരുന്നു. തുടർന്ന് കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്….

Read More

ഒരേ കോച്ചിൽ സഞ്ചരിച്ചവർക്ക് ഛർദ്ദിയും ദേഹാസ്വാസ്ത്യവും; രണ്ട് മരണം, അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

ഒരേ കോച്ചിൽ സഞ്ചരിച്ച ‌യാത്ര സംഘത്തിലെ രണ്ട് പേർ മരിക്കുകയും ആറുപേർ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തിൽ അന്വേഷണവുമായി റെയിൽവേ. സംഘത്തിലെ നിരവധി പേർക്ക് ഛർദ്ദിയും ബോധക്ഷയവുമുണ്ടായിരുന്നു. കോട്ട-പട്ന എക്സ്പ്രസിലെ സ്ലീപ്പർ കോച്ചായ എസ് ടുവിലെ യാത്രക്കാർക്കാണ് യാത്രക്കിടെ അസ്വാസ്ഥ്യമുണ്ടായത്. വാരാണസിയിൽ നിന്ന് മഥുരയിലേക്കാണ് സംഘം യാത്ര ചെയ്തത്. ഞായറാഴ്ച ട്രെയിൻ ആ​ഗ്ര കന്റോൺമെന്റ് സ്റ്റേഷനിലെത്തിയപ്പോൾ രോ​ഗബാധിതരായ യാത്രക്കാർക്ക് വൈദ്യസഹായം നൽകി.‌ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് റെയിൽവേ അധികൃതർ. രണ്ടുപേരുടെ മരണകാരണം എന്താണെന്നെതിൽ ഇതുവരെ വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല….

Read More

ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ചു; ജീവനക്കാരനെ സർവീസിൽ നിന്ന് മാറ്റി നിർത്തി കെഎസ്ആർടിസി

യാത്ര ചെയ്യുന്നതിനിടെ ബസിനുള്ളിൽ ഛർദിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കൊണ്ട് തന്നെ ബസ് വൃത്തിയാക്കിച്ച ബസ് ഡ്രൈവർക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ. ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റി നിർത്തിയത്. സംഭവത്തിൽ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗവും പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. സംഭവത്തില്‍ കെഎസ്ആർടിസി ഡ്രൈവറുടെ മകൾ കൂടിയായ പെൺകുട്ടിയുടെ വീട്ടുകാർ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നല്‍കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ചെമ്പൂർ…

Read More