എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ് സ്വയം വിരമിക്കുന്നു; അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു

ജോലിയില്‍നിന്ന് സ്വയം വിരമിക്കാനൊരുങ്ങി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ്. സഞ്ജയ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഏപ്രില്‍ 30-വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാം. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ എന്‍.സി.ബി സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. 2025-ജനുവരി വരെയാണ് അദ്ദേഹത്തിന് സര്‍വീസ് കാലാവധി ഉണ്ടായിരുന്നത്. സ്വയം വിരമിക്കാനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഏപ്രില്‍-30 ന് അദ്ദേഹത്തിന്റെ സര്‍വീസ്…

Read More