ഇരുന്നൂറ് അടി പൊക്കത്തിൽ ലാവ; കലിയടങ്ങാതെ ഹവായിയിലെ ചൂടൻ അഗ്നിപർവതം കിലോയ

ഹവായിയിലെ പ്രശസ്ത അഗ്നിപർവതം കിലോയ ഇപ്പോഴും തീതുപ്പുകയാണ്. ലാവയുടെ പൊക്കം ഇരുന്നൂറടി കടന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ വൈറലായ വീ‍ഡിയോയിൽ നിന്നും ലാവാപ്രവാഹത്തിന്റെ ഭീകരാവസ്ഥ വ്യക്തമാണ്. ഡിസംബർ 23ന് തുടങ്ങിയ ലാവാപ്രവാഹം കാണാൻ അനേകം ആളുകളാണ് ഹവായിയിലേക്കു പോകുന്നത്. അതിനാൽ ഇനിയും ലാവയുടെ പൊക്കം ഉയരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന ഹവായിൽ സജീവ അഗ്നിപർവതങ്ങൾ ധാരാളമുണ്ട്. എന്നാൽ മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ തീതുപ്പി വാർത്തകളിൽ നിറയുന്നതു കിലോയയാണ്. 1840ലാണ് മുൻകാലത്ത് കിലോയ…

Read More

ജീവനേക്കാളേറെ മിയാകെജിമയെ സ്നേ​ഹിച്ചവർ; മാസ്കിട്ട് ജീവിച്ചത് വർഷങ്ങളോളം

ജപ്പാനിലെ പ്രത്യേകതയുള്ളൊരു ദ്വീപാണ് മിയാകെജിമ. വർഷങ്ങളോളം ഗ്യാസ് മാസ്‌ക് ധരിച്ച് ജീവിക്കേണ്ടി വന്നയൊരു ജനത ഇവിടെയുണ്ട്. അന്ന് ഇവിടെ ആരും മുഖം കാണിച്ചിരുന്നില്ല. കാണിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുമുണ്ടായിരുന്നു. അതിന്റെ കാരണമെന്താണന്നല്ലെ? അഗ്‌നിപർവത മേഖലയായ ഇസു ദ്വീപുകളുടെ ഭാഗമാണ് മിയാകെജിമ. ഇവിടത്തെ അഗ്‌നിപർവതങ്ങളിൽ ഏറ്റവും പ്രധാനം മിയാകെജിമയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് ഒയാമ എന്ന സജീവ അഗ്‌നിപർവതമാണ്. 2000 ൽ, മൗണ്ട് ഒയാമ പൊട്ടിത്തെറിച്ചു. ഇതിന്റെ ഫലമായി സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ ദ്വീപിലെ അന്തരീക്ഷമാകെ നിറഞ്ഞു….

Read More

ഐസ്‍ലൻഡിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം; അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത് ഡിസംബറിന് ശേഷം ഇത് നാലാം തവണ

ഐസ്‍ലൻഡിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം. ഡിസംബറിന് ശേഷം ഇത് നാലാം തവണയാണ് അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. 2.9 കിലോമീറ്റർ നീളമുള്ള വിള്ളലാണ് തെക്കൻ ഐസ്ലൻഡിൽ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിലും ഇതേ പ്രദേശത്താണ് വിള്ളലുണ്ടായത്. റെയ്ക്ജേൻസ് പെനിസുലയിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരിക്കുന്നത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ശക്തമായതാണ് ഈ പൊട്ടിത്തെറിയെന്നാണ് നിരീക്ഷണം. പൊട്ടിത്തെറിക്ക് പിന്നാലെ ആളുകളെ ഒഴിവാക്കിയ പടിഞ്ഞാറൻ മേഖലയിലെ ചെറുപട്ടണമായ ഗ്രിൻഡാവിക്ക് വരേയും ലാവ പ്രവാഹം എത്തിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പരിസരത്തുള്ള ബ്ലൂ ലഗൂൺ അടക്കമുള്ള വിനോദ…

Read More

ഭൂകമ്പത്തെ തുടർന്ന് അ​ഗ്നിപർവതങ്ങൾ സജീവമായി; ഐസ് ലൻഡിൽ അടിയന്തരാവസ്ഥ

ഐസ് ലൻഡിനെ ഭീതിയിലാഴ്ത്തി അ​ഗ്നിപർവതങ്ങൾ സജീവമായ സാഹചര്യത്തിൽ അപകട സാധ്യതയുള്ള മേഘലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗ്രിൻഡവിക് ന​ഗരത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രർഭവകേന്ദ്രം, ന​ഗരത്തിലെ റോഡിലും ഭൂമിയിലും വിള്ളലുണ്ടായത് ജനങ്ങളെ പരി‌ഭ്രന്തിയിലാക്കി. പിന്നാലെ ഇവിടെ നിന്നും 4000 -ലധികം പേരെയാണ് ഒഴിപ്പിച്ചത്. നാലു കിലോമീറ്ററോളം ദൂരത്തിൽ ഭൂമി പിളർന്നതായി കാണിക്കുന്ന കോസ്റ്റ്‌ഗാർഡിന്റെ ഹെലികോപ്റ്റർ പകർത്തിയ ദൃശ്യങ്ങൾ സംഭവത്തിന്റെ വ്യാപ്തി മനസിലാക്കിതരുന്നു. കിഴക്കൻ സ്ലിൻഞ്ചർഫെല്ലിൽ ശക്തമായ അഗ്നിപർവത സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇപ്പോൾ മുന്നറിയിപ്പു…

Read More