
” Voice of സത്യനാഥൻ” വീഡിയോ ഗാനം പുറത്തിറങ്ങി
ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “വോയിസ് ഓഫ് സത്യനാഥൻ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ,സുഷാന്ത് സുധാകരൻ (ഹിന്ദി) എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് സൂരജ് സന്തോഷ്,അങ്കിത് മേനോൻ എന്നിവർ ആലപിച്ച ” ഓ പർ ദേശി…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജൂലായ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു,…