മന്ത്രി സജി ചെറിയാനെ രാജിവെപ്പിക്കണം; മോദിയെ ഭരണഘടനയുടെ മഹത്വം പഠിപ്പിക്കുന്നവരാണ് സിപിഎമ്മുകാർ: വി മുരളീധരന്‍

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതില്‍ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍  സജി ചെറിയാനെ മുഖ്യമന്ത്രി അടിയന്തരമായി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ്  വി മുരളീധരൻ ആവശ്യപ്പെട്ടു. പോലീസ് റിപ്പോർട്ട് തന്നെ ഹൈക്കോടതി തള്ളി.. അന്ന് രാജി വെക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോഴും തുടരുന്നു.കേരള പോലീസ് തെറ്റ് തേച്ച് മായ്ച്ചു കളഞ്ഞു.ഈ സ്ഥിതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തണം.നരേന്ദ്ര മോഡിയെ ഭരണഘടനയുടെ അന്തസത്ത പഠിപ്പിക്കുന്നവർരാണ് സിപിഎമ്മുകാർ. രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ രാജിവെപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു ചൂരൽ…

Read More

കേരളത്തിൽ സിപിഎമ്മിന് ആടിനെ പട്ടിയാക്കുന്ന നിലപാട്; എന്താണ് ദേശീയദുരന്തം എന്ന് മനസ്സിലാക്കണം: വി മുരളീധരന്‍

വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നത്. എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ  പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്. അന്നത്തെ കേന്ദ്ര സർക്കാറിന്‍റെ  നിലപാട് തന്നെയാണ് ഇപ്പോഴും  സ്വീകരിച്ചത്. കേരളത്തിന് 290 കൊടി കിട്ടിയ കാര്യം  കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചതാണ്….

Read More