
സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം: വി.എം സുധീരൻ
സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി കോൺഗ്രസ് മുതിർന്ന നേതാവ് വിഎം സുധീരൻ. സിദ്ധാർത്ഥൻ്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം തന്നെയാണെന്ന് സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനകത്ത് ആദ്യം പൊലീസിന്റെ നിലപാട് പൊസീറ്റീവായിരുന്നില്ല. കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പൊലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും സുധീരൻ പറഞ്ഞു. ന്യായമായ സംശയം വിഷയം തണുത്തു കഴിഞ്ഞാൽ പൊലീസ് ഇതിൽ ഏതെങ്കിലും തരത്തിൽ കള്ളക്കളി കളിക്കുമോ എന്നതാണ്. പൊലീസിന് മേൽ അത്രയധികം രാഷ്ട്രീയ സമ്മർദ്ദം ഉണ്ട്. ഇത് വിലയിരുത്തുമ്പോൾ മരണത്തെ കുറിച്ച്…