‘റഷ്യയിൽ ജോലി’; യൂട്യൂബ് വ്‌ലോഗറെ വിശ്വസിച്ച ഇന്ത്യൻ യുവാക്കൾ കുടുങ്ങി, രക്ഷിക്കണമെന്ന് വീഡിയോ

സെക്യൂരിറ്റി, ഹെൽപ്പർ തസ്തികകളിലേക്ക് ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ 12 ഇന്ത്യൻ യുവാക്കൾ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്. സൈന്യത്തിൽ ചേർന്ന് യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾക്ക് മേലെ സമ്മർദമുണ്ടെന്നും എങ്ങനെയെങ്കിലും തങ്ങളെ രക്ഷിക്കണം എന്നുമാവശ്യപ്പെട്ട് യുവാക്കൾ വീഡിയോ സന്ദേശം പുറത്തുവിട്ടു. യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയും യുവാക്കളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനെ സമീപിച്ചു. തെലങ്കാനയിൽ നിന്ന് രണ്ട് പേരും കർണാടകയിൽ നിന്ന് മൂന്ന് പേരും ഗുജറാത്തിൽ നിന്നും യുപിയിൽ നിന്നും ഒരാളും…

Read More

മക്കളെ ഉപദ്രവിച്ച കേസ്; പാരന്റിങ് ഉപദേശങ്ങൾ നൽകിയിരുന്ന വ്‌ളോഗർക്ക് 60 വർഷം തടവുശിക്ഷ

മക്കളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് അമേരിക്കയിലെ മുൻ വ്ളോഗർക്ക് 60 വർഷം തടവുശിക്ഷ. ‘പാരന്റിങ്’ വിഷയത്തിൽ ഉപദേശങ്ങൾ നൽകിയിരുന്ന വ്ളോഗർ റൂബി ഫ്രാങ്കിനെയാണ് കോടതി ശിക്ഷിച്ചത്. ഇവരുടെ മുൻ ബിസിനസ് പങ്കാളിയായ ജോഡി ഹിൽഡർബ്രാൻഡിതിനും ഇതേ കേസിൽ 60 കൊല്ലം തടവ് വിധിച്ചിട്ടുണ്ട്. ആറുകുട്ടികളുടെ അമ്മയായ റൂബി ഫ്രാങ്ക് നേരത്തെ യൂട്യൂബ് വ്ളോഗറായിരുന്നു. പാരന്റിങ് വിഷയമാണ് ഇവർ തന്റെ ചാനലിൽ കൈകാര്യംചെയ്തിരുന്നത്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ഉപദേശങ്ങളും നൽകിയിരുന്നു. എന്നാൽ, 2023 ഓഗസ്റ്റിൽ തന്റെ രണ്ടുമക്കളെ…

Read More

സിന്തറ്റിക് ലഹരിമരുന്നുമായി വ്ലോഗര്‍ പടിയില്‍

കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ചു വില്പന നടത്തിവന്ന വ്ലോഗര്‍ കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) അറസ്റ്റിലായി. മറ്റൂരില്‍ വെച്ച്‌ എക്സൈസ് സംഘം പിടികൂടുമ്ബോള്‍ 2.781 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ് എന്നിവയാണ് കൈവശം ഉണ്ടായിരുന്നത്. ഇവര്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ ടി.വി. ജോണ്‍സണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രജിത്ത് ആര്‍. നായര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എം. തസിയ, ഡ്രൈവര്‍ സജീഷ്…

Read More