
കാറിൽ ലഹരിമരുന്നും തോക്കും; വ്‌ലോഗർ വിക്കി തഗ് ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു
ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്‌ലോഗർ ഉൾപ്പെടെ രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വ്‌ലോഗർ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പാലക്കാട് ചന്ദ്രനഗറിൽനിന്നാണ് എക്‌സൈസ് പിടികൂടിയത്. 40 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ കണ്ടെത്തി. കാറിൽനിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്‌സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ…