‘ബ്രൂവറി വിവാദം സിബിഐ അന്വേഷിക്കണം’; മന്ത്രി എംബി രാജേഷ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോൺഗ്രസ് എംപി വി.കെ ശ്രീകണ്‌ഠൻ

ബ്രൂവറി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് എംപി വി.കെ ശ്രീകണ്‌ഠൻ. എലപ്പുള്ളി മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നും മന്ത്രി എംബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതും സി ബി ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. മന്ത്രി രാജേഷ് മുഖ്യമന്തിയെ തെറ്റിദ്ധരിപ്പിച്ചു. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണ്. 2022ൽ ഒയാസിസിന് അനുമതി നിഷേധിച്ച ശേഷം ഒയാസിസിന് വേണ്ടി മദ്യനയം തന്നെ മാറ്റം…

Read More

‘പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകൻ, പാർട്ടി വിടുമെന്ന് കരുതുന്നില്ല’; വി.കെ.ശ്രീകണ്ഠൻ

പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിവിടുമെന്ന് താൻ കരുതുന്നില്ലെന്നും കോൺഗ്രസ് എംപി വി.കെ.ശ്രീകണ്ഠൻ. സ്ഥാനാർഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം എന്നാൽ വിജയസാധ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണം. തിരഞ്ഞെടുപ്പിന് മുൻപ് സ്വാഭാവികമായും പലരും സ്ഥാനാർഥിത്വം ആഗ്രഹിക്കും. എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്താൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണ്. എല്ലാ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മാനദണ്ഡം ഉണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ് മത്സരം. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല. വിജയസാധ്യതയ്ക്കാണ് മുൻഗണന. ജില്ല മാറി ആളുകൾ…

Read More

ഔദ്യോഗിക പ്രഖ്യാപനം വരും മുൻപേ വി.കെ ശ്രീകണ്ഠന് വേണ്ടി പ്രചാരണം തുടങ്ങി ഷാഫി പറമ്പിൽ എം.എൽ.എ; നടപടി ദേശീയ നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച്

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പാലക്കാട് വി കെ ശ്രീകണ്ഠന്‍ എംപിയ്ക്കായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. വി കെ ശ്രീകണ്ഠനെ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു. മണാര്‍കാട് കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനിടെയായിരുന്നു ഷാഫി പറമ്പിലിന്റെ പരാമര്‍ശങ്ങള്‍. രാജ്യത്തിന്റെ മതേതര ചേരിയ്ക്കുവേണ്ടി കൈയുയര്‍ത്താന്‍ വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കേണ്ടത് നാടിന്റെ അനുവാര്യതയാണെന്ന് ഉള്‍പ്പെടെ ഷാഫി പറമ്പില്‍ പറയുന്നുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വരുന്നതിന് മുന്‍പ് ഒരുതരത്തിലും സ്ഥാനാര്‍ത്ഥികളുടെ…

Read More