
ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്ത് പൊലീസ്
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് മൊഴി രേഖപ്പെടുത്തുന്നത്. യുവ കഥാകൃത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വി.കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ദിവസം കൂടി മൊഴിയെടുപ്പ് തുടരും. 2022 ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ വി.കെ പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. എന്നാൽ സത്യം തെളിയുമെന്നും കോടതിയുടെ മുന്നിലുള്ള കേസിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മൊഴി നൽകിയ ശേഷം വി.കെ…