വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണു; മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പർ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയിൽ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു. ഇതേത്തുടർന്ന് സ്‌കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു. കല്ല് അനന്തുവിന്റെ ദേഹത്ത് പതിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

Read More

വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്‍റെ  2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടി. ഇന്റർനാഷണൽ സേഫ്റ്റി അവാർഡുകളിൽ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് വിഴിഞ്ഞം പോർട്ട്. 49 രാജ്യങ്ങളിൽ നിന്നുള്ള 1124 അവാർഡ് ജേതാക്കളിൽ 269 സ്ഥാപനങ്ങൾക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്..ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവു തെളിയിച്ച സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം…

Read More

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനം എന്ന നിലയിൽ ഇന്നലെ നടത്തിയ പരിപാടി അപഹാസ്യമെന്ന് കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രം​ഗത്ത്. 2023 മെയ് മാസത്തിൽ ആദ്യ കപ്പൽ എത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്. കമ്മീഷനിങ്‌ എന്നാണ് എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് തന്നെ ഉറപ്പില്ല. ഇന്നലെ ചെലവാക്കിയ കോടികൾ അദാനിയുടേതാണോ സർക്കാരിന്‍റെ ആണോ എന്ന് ചോദിച്ച അദ്ദേഹം ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണെന്നും പറഞ്ഞു. അദാനിയെ എതിർക്കുന്നവരാണ് അദാനിയുടെ പണം മുടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അസാധ്യ കാര്യം നടത്തി എന്ന്…

Read More