വിഴിഞ്ഞത്ത് ബ്രേക്ക്‌വാട്ടർ നിർമാണം പൂർത്തിയായി

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിലെ പ്രധാന വെല്ലുവിളിയായ ബ്രേക്ക്വാട്ടറിൻ്റെ പണി പൂർത്തിയായി. 2016-ലാണ് നിർമാണം ആരംഭിച്ചത്. എട്ടുവർഷത്തിനിടെ കാലാവസ്ഥാമാറ്റം ഉൾപ്പെടെ പല പ്രതിസന്ധികളും തരണം ചെയ്താണ് ഇപ്പോൾ പൂർത്തിയാക്കിയത്. കടലിൽ കല്ലിട്ട് തുറമുഖത്തിൻ്റെ ബെർത്തിനെ തിരമാലകളിൽനിന്ന് സംരക്ഷിക്കാനുള്ള നിർമിതിയാണ് ബ്രേക്ക്‌വാട്ടർ. 2950 മീറ്റർ ദൂരത്തിൽ നിർമിച്ച ബ്രേക്ക്‌വാട്ടറിനായി 70 ലക്ഷം ടൺ കരിങ്കല്ലാണ് കടലിൽ നിക്ഷേപിച്ചത്. കടലിൽ 14 മീറ്റർ മുതൽ 20 മീറ്റർ വരെ ആഴത്തിലാണ് കല്ലുകൾ നിക്ഷേപിച്ചത്. അടിത്തട്ടിൽ 100 മുതൽ 120 മീറ്റർ വരെ…

Read More