വിഴിഞ്ഞം സമരം: ലത്തീൻ ആർച്ച് ബിഷപ്പിൻറെ നേതൃത്വത്തിൽ ഉപവാസ സമരം

ഇന്ന് വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരവേദിയിലെത്തും. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21ാം ദിനമായ ഇന്ന് സമരത്തിന് എത്തുക.അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ…

Read More

വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ പള്ളികളില്‍ ഇന്ന് വീണ്ടും സര്‍ക്കുലര്‍; സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്

വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് വീണ്ടും സര്‍ക്കുലര്‍ വായിച്ചു. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാന്‍ അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നെന്നാണ് വിമര്‍ശനം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ്  ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍….

Read More