
വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ച് മാപ്പ് പറയണം; കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെതിരെ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ
വിഴിഞ്ഞം സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ അസോസിയേഷൻ അതൃപ്തി രേഖപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് അങ്കമാലിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അസോസിയേഷൻ വിമർശിച്ചു. എന്നാൽ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഒരു പ്രമേയം ഇറക്കുന്നത് പൊലീസ് അസോസിയേഷൻറെ നടപടികളിൽ ഇത് ആദ്യമായാണ്. വിശ്വാസം…