വിഴിഞ്ഞം സമരം; കേസുകൾ പിൻവലിച്ച് സർക്കാർ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനെതിരെ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകൾ പിൻവലിക്കാനാണ് സർക്കാർ തീരുമാനം. ഈ കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More

വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ല: അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം സമരം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്. കോടതി ഉത്തരവ് പാലിക്കാൻ സർക്കാരിനും സമരക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണവും സർക്കാർ അംഗീകരിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമരം അനാവശ്യമാണോ എന്ന് പൊതുജനം വിലയിരുത്തട്ടെ. ഇത്രയും നല്ലൊരു പദ്ധതി, ഭീമമായ തുക നമ്മൾ ഇൻവെസ്റ്റ് ചെയ്തതിനു ശേഷം അടച്ചുപൂട്ടണം എന്ന് ആരു പറഞ്ഞാലും അത് അംഗീകരിക്കാൻ പ്രയാസമാണെന്നും മന്ത്രി…

Read More

വിഴിഞ്ഞം പ്രതിഷേധം: സമരപന്തൽ പൊളിക്കണമെന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം

വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം. അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. സമരക്കാർക്ക് നേരെത്തെ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു. പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാർ കമ്പനിയും അറിയിച്ചിരുന്നു. പോലീസ് നിസ്സഹായാരെന്നു അദാനിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ തീര ശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.എംഡി കുടാലെ അധ്യക്ഷനായ സമിതിയിൽ 4 അംഗങ്ങളുണ്ട്….

Read More