രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മോദി – അദാനി ഭായ് ഭായ് എന്ന് പറയുന്ന രാഹുലിന്റെ കോൺഗ്രസ് വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് എന്തിനെന്ന് നിർമല സീതാരാമൻ ചോദിച്ചു. ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധി. സമാനമായ രീതിയിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നൽകി. ഇതല്ലേ ഇരട്ടത്താപ്പെന്നും നിർമ്മല ചോദിച്ചു. ചങ്ങാത്ത മുതലാളിത്തം കോൺഗ്രസിന്റെ സ്വഭാവമാണെന്നും ബിജെപിയുടെതല്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമർശനം. …………………………………… വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024…

Read More