
ഒരു സർക്കാരിന്റെ ഇച്ഛാശക്തിയെന്തെന്ന് പിണറായി സർക്കാർ ലോകത്തിന് കാട്ടിക്കൊടുത്തു; മന്ത്രി വാസവൻ
ഒരു സർക്കാരിന്റെ ഇച്ഛാശക്തിയെന്തെന്ന് പിണറായി സർക്കാർ വിഴിഞ്ഞത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തുവെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യമദർഷിപ്പിന് സ്വീകരണം നൽകുന്ന പരിപാടിയിൽ അധ്യക്ഷ പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കവി പാലാ നാരായണൻ നായരുടെ കവിത ചൊല്ലി ആരംഭിച്ച പ്രസംഗത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ നാൾവഴികൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. ‘വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി ആദ്യമായി കമ്മിറ്റിയെ നിയോഗിച്ചത് ഇ.കെ. നായനാർ സർക്കാരാണ്. എ.കെ. ആന്റണി സർക്കാർ പഠനമില്ലാതെ തന്നെ ടെൻഡർ വിളിച്ചു. ചൈനീസ് കമ്പനി താത്പര്യം…