
വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പലെത്തി; ഷെൻഷുവ 15 ചരക്ക് കപ്പലിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ച് ടഗ് ബോട്ടുകൾ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യ ചരക്കുകപ്പലെത്തി. വിഴിഞ്ഞം പുറംകടലിൽ എത്തിയ ഷെൻഷുവ 15 ചരക്ക് കപ്പലിനെ ഇന്ന് രാവിലെ അതീവ സുരക്ഷയിൽ ടഗ് ബോട്ടുകളുടെ സഹായത്തോടെ ബർത്തിൽ എത്തിച്ചു. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളാണ് ചൈനയിൽ നിന്നുള്ള കപ്പലിലുള്ളത്. വാട്ടർ സല്യൂട്ട് നൽകിയാണ് മൂന്ന് ടഗ് ബോട്ടുകൾ കപ്പലിനെ വരവേറ്റത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിനും നങ്കൂരമിടാനാവുന്ന ഇന്ത്യയിലെ ഏക തുറമുഖമാകും വിഴിഞ്ഞത്തുള്ളത്. കൊളംബോ പോർട്ടിലാണ് ഇന്ത്യയിലേക്കുള്ള വലിയ കപ്പലുകൾ ചരക്കിറക്കുന്നത്. അവിടെ നിന്ന് ചെറിയ…