വിഴിഞ്ഞം തുറമുഖത്തോട് ചേര്‍ന്ന് വ്യാവസായിക ഇടനാഴി; 60,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിലുള്ള വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് ധനമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയിനര്‍ തുറമുഖമായി വിഴിഞ്ഞത്തിന് മാറാന്‍ സാധിക്കും. സമുദ്രഗതാഗതത്തിലെ 30-40 ശതമാനം ചരക്കുനീക്കം നടക്കുന്ന പാതയിലാണ് വിഴിഞ്ഞം പദ്ധതിയുള്ളത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുമുള്ള മേഖലയില്‍ വിപുലമായ വ്യവസായ വാണിജ്യ കേന്ദ്രം വികസിപ്പിക്കും. വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയപാത 66ലെ നാവായിക്കുളം വരെ 66 കിലോമീറ്ററും തേക്കട മുതല്‍ മങ്കലപുരം വരെ…

Read More