
വിവേകാനന്ദ റെഡ്ഡി കൊലക്കേസ്; വൈ എസ് ശർമിളയുടെ മൊഴി നിർണായകം, അന്തിമ കുറ്റപത്രം നൽകി സിബിഐ
മുൻ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാംഗങ്ങൾക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നൽകി വൈ എസ് ശർമിള. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛൻ ഭാസ്കർ റെഡ്ഡിക്കുമെതിരെയാണ് ശർമിളയുടെ നിർണായക മൊഴി. കണ്ടെത്തലുകൾക്ക് പിൻബലമായി രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയിൽ പറഞ്ഞിരുന്നു. ഈ രഹസ്യ സാക്ഷി മൊഴി ശർമിളയുടേതെന്ന് വ്യക്തമാക്കിയാണ് കോടതിയിൽ സിബിഐ അന്തിമ കുറ്റപത്രം നൽകിയത്. ഭാസ്കർ റെഡ്ഡിയുടെ സഹോദരിയുടെ മകളാണ് ജഗന്‍റെ ഭാര്യ ഭാരതി. ജഗൻ മോഹൻ റെഡ്ഡിയുടെ അടുത്ത അനുയായിയാണ്…