ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിലേക്കു പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണു തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാന്മാരാണ്. രക്ഷാപ്രവർത്തകരുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചു. തുരങ്കത്തിൽ 41 തൊഴിലാളികൾ കുടങ്ങിയിട്ട് ഒരാഴ്ചയിലേറെ പിന്നിട്ടിരിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഭക്ഷണവും വെള്ളവും തൊഴിലാളികൾക്കു പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്കു നൽകുന്നുണ്ട്.  കുടുങ്ങിക്കിടക്കുന്നവർക്കു പൈപ്പിലൂടെ ബോട്ടിലുകളിൽ ‘കിച്ചടി’ നൽകാനുള്ള ശ്രമത്തിലാണു രക്ഷാപ്രവർത്തകർ. ഇതാദ്യമായാണു ചൂടുള്ള ഭക്ഷണം തൊഴിലാളികൾക്കായി ഉണ്ടാക്കുന്നതെന്നു പാചകക്കാരൻ ഹേമന്ത് പറഞ്ഞു. ”ചൂടുള്ള ഭക്ഷണം…

Read More

‘നിയമസഭയിലെ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല’; സ്പീക്കർ

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിൻറെ സ്റ്റാഫംഗങ്ങൾക്കും മാധ്യമങ്ങൾക്കും നോട്ടീസ് അയച്ചതിനെ ന്യായികരിച്ച് സ്പീക്കർ എ എൻ ഷംസീർ രംഗത്ത്. നിയമസഭാ മന്ദിരം അതീവ സുരക്ഷാ മേഖലയാണ്.സഭയിലെ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല. നിയമവിരുദ്ധമായി ആര് ചെയ്താലും ഇതിനെതിരെ നടപടി ഉണ്ടാവും. ചട്ടങ്ങൾ മാധ്യമങ്ങൾക്കും ബാധകമാണ്. മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും സ്റ്റാഫുകൾ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സംഘർഷത്തിൽ ഏഴ് പ്രതിപക്ഷ എംഎൽഎമാരുടെ സ്റ്റാഫ് അംഗങ്ങൾക്കാണ് കാരണം…

Read More

സിസിടിവി ദൃശ്യങ്ങളിലുള്ളയാൾ ട്രെയിനിൽ തീയിട്ട പ്രതിയല്ലെന്ന് പൊലീസ്; ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശി

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്ത് കണ്ട വിദ്യാർഥിയെയാണ് പോലീസ് ആദ്യം സംശയിച്ചത്. ഇന്നലെ രാത്രി പരിസരവാസികൾ നൽകിയ മൊഴിയും ഇയാളെ പ്രതിയായി സംശയിക്കുന്നതിലേക്ക് പോലീസിനെ നയിച്ചു. ‘ഞാൻ രാത്രി 12.15ന്റെ ട്രെയിനിൽ മംഗലാപുരത്തേക്ക് പോകുന്നതിനായി ട്രെയിൻ കയറാൻ സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്നു….

Read More