തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിച്ചു. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃത‍ര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ആരേയും പുറത്തേക്ക് പോകാൻ അനുവദിച്ചിട്ടില്ല. പരിശോധന തുടരുകയാണ്. 

Read More

പാരീസ്-മുംബൈ വിമാനത്തിന് ബോംബ് ഭീഷണി

പാരീസില്‍ നിന്ന് മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുകെ 024 വിമാനത്തിനാണ് ബോംബ് ഭീഷണി. സന്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.19ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. 294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം, സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.  വെള്ളിയാഴ്ചയും സമാനമായ സംഭവമുണ്ടായിരുന്നു. 177 യാത്രക്കാരുമായി…

Read More

വിസ്താര എയർലൈൻസിന്റെ മുംബൈ-അബുദാബി പ്രതിദിന സർവീസ് ആരംഭിച്ചു

വിസ്താര എയർലൈൻസിന്റെ മുംബൈ-അബുദാബി പ്രതിദിന സർവീസ് ഇന്നലെ ആരംഭിച്ചു. കന്നി വിമാനം മുംബൈയിൽനിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട വിമാനം യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. തിരിച്ച് അബുദാബിയിൽനിന്ന് രാത്രി 9.40ന് പുറപ്പെട്ട് മുംബൈയിൽ വെളുപ്പിന് 2.45ന് എത്തിച്ചേരുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസ് സേവനം ഇതിൽ ലഭിക്കും. ഗൾഫ് രാജ്യങ്ങളിൽ വിസ്താരയുടെ സാന്നിധ്യം ശക്തിപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് അബുദാബി സേവനമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വിനോദ്…

Read More