ഇത്തവണ ആരാധകരെ നിരാശരാക്കേണ്ടെന്ന് കരുതി മെസി കളത്തിലിറങ്ങി, ഫലം തോൽവി

ഹോങ്കോങ്ങിൽ മൈതാനത്തിറങ്ങാതിരുന്ന മെസി ടോക്കിയോയിൽ ആരാധകർക്കായി 30 മിനിറ്റ് മത്സരത്തിനിറങ്ങിയെങ്കിലും ഇന്റർ മയാമിക്ക് വിജയിക്കാനായില്ല. വിസെൽ കോബെക്കെരിയായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ മയാമി 4-3 ന് പരാജയപ്പെട്ടു. മത്സരത്തിൽ അവസാന 30 മിനിറ്റ് മൈതാനത്ത് ഇറങ്ങിയെങ്കിലും പെനാൽറ്റി കിക്കെടുക്കാൻ മെസി എത്തിയില്ല. അറുപതാം മിനിറ്റിൽ റൂയിസിന് പകരക്കാരനായിട്ടായിരുന്നു മെസി ഇറങ്ങിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ലൂയി സുവാരസ് ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടാൻ ശ്രമം നടത്തിയെങ്കിലും ചെറിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക് പോയി. ഗോൾ നേടാനുള്ള…

Read More