ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സന്ദർശക വിസയിൽ വരുന്നവർക്ക് മാർഗ നിർദേശവുമായി കൂടുതൽ എയർലൈനുകൾ
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സന്ദർശക വീസയിൽ വരുന്നവർക്കുള്ള മാർഗനിർദേശങ്ങളുമായി കൂടുതൽ ഇന്ത്യൻ എയർലൈനുകൾ രംഗത്ത്. യുഎഇയിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ സന്ദർശക വീസക്കാർ ആവശ്യമായ രേഖകൾ കരുതണമെന്ന് ഇന്ത്യയിലെയും യുഎഇയിലെയും ട്രാവൽ ഏജന്‍റുമാർക്ക് എയർലൈനുകൾ ഉപദേശങ്ങൾ നൽകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ പറക്കുന്ന ഒട്ടേറെ എയർലൈനുകളിൽ നിന്ന് ട്രാവൽ ഏജന്‍സികൾക്ക് ഉപദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ, മറ്റ് എയർലൈനുകൾ എന്നിവയിൽ നിന്ന് സർക്കുലറുകൾ ലഭിച്ചതായി ട്രാവൽ ഏജന്‍റുമാർ പറഞ്ഞു. സാധുവായ പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ,…