
മദീനയിലെ റൗള സന്ദർശനത്തിന് ഡിജിറ്റൽ സംവിധാനം
മസ്ജിദുന്നബവിയിലെ റൗള സന്ദർശിക്കുന്നതിന് ഡിജിറ്റൽ സംവിധാനം. സന്ദർശനാനുമദിക്കായി നുസ്ക് സ്മാർട്ട് ആപ്പിൽ ബുക്ക് ചെയ്യണം. വിവിധ ഭാഷകളിൽ ആവശ്യമായ മാർഗനിർദേശങ്ങൾ ഈ ആപ്പിൽനിന്ന് ലഭിക്കും. ബുക്ക് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ സന്ദർശനാനുമതി സ്ഥിരീകരിക്കുന്ന സന്ദേശം അപേക്ഷകന് ലഭിക്കും. 24 മണിക്കൂർ മുമ്പ് സന്ദർശകനെ ബുക്കിങ് സംബന്ധിച്ച് ഓർമിപ്പിക്കുകയും അത് സ്ഥിരീകരിക്കാനോ റദ്ദാക്കാനോ ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ ലഭിച്ച ബാർകോഡ് നിശ്ചിത സമയത്തിന് മുമ്പ് സന്ദർശകന് ഉപയോഗിക്കാൻ കഴിയില്ല. ബുക്കിങ് ലഭിച്ചയാൾ മസ്ജിദുന്നബവി മുറ്റത്ത് എത്തിക്കഴിഞ്ഞാൽ ഗൈഡൻസ് സ്ക്രീനുകൾ…