
യു പിയിൽ അധ്യാപിക സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവം; ഇരയായ കുട്ടിയുടെ വീട് സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എം.പി
യു പിയിൽ അധ്യാപിക സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ ഇരയായ കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. കുബ്ബാപൂർ ഗ്രാമത്തിലെത്തിയാണ് ജോൺ ബ്രിട്ടാസും സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും കുട്ടിയെ സന്ദർശിച്ചത്. കുട്ടിയുടെയും ജ്യേഷ്ഠന്റെയും തുടർപഠനത്തിന് സഹായം നൽകാമെന്നും ബ്രിട്ടാസ് അറിയിച്ചു. ബ്രിട്ടാസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. “വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട്…