
മോദി യുക്രെയ്ൻ സന്ദർശിക്കും; കീവിലേക്കുള്ള യാത്ര പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം
ഈ മാസം 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ആഴ്ചകളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് ശേഷമാണ് മോദിയുടെ യുക്രെയ്ൻ സന്ദർശനം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനം കൂടിയാണ് ഇത്. ജൂണിൽ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ വച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി, നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ജപ്പാനിലെ ഹിരാഷിമയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയും…