ബഹ്റൈനിലെ വിസിറ്റ് വിസകളിൽ ഭേതഗതി വന്നേക്കും; ആവശ്യം ഉന്നയിച്ച് എം.പിമാർ

ബഹ്റൈനിലേക്ക് വിസിറ്റ് വിസകളിലെത്തുന്നവർ പിന്നീട് വർക്ക് പെർമിറ്റ് നേടുന്നത് നിയമപ്രകാരം നിരോധിക്കണമെന്ന് ബഹ്റൈൻ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. വിഷയത്തിൽ നിയമ ഭേദഗതി ഉണ്ടാകണമെന്ന ആവശ്യം അഞ്ച് എം.പി മാരുടെ നേത്യത്വത്തിൽ ഉന്നയിച്ചു. 1965ലെ ഫോറിനേഴ്‌സ് (മൈഗ്രേഷൻ ആൻഡ് റെസിഡൻസി) നിയമം ഭേദഗതി ചെയ്യാനുള്ള ശിപാർശക്കനുകൂലമായി പാർലമെന്റ് സമ്മേളനത്തിൽ അംഗങ്ങൾ ഏകകണ്ഠമായി നിലപാടെടുത്തു.എന്നാൽ, ടൂറിസം മന്ത്രാലയം ഇതിനെ അനുകൂലിച്ചിട്ടില്ല. ഈ നീക്കം ടൂറിസത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിനോദസഞ്ചാരികളെ അവിശ്വസിക്കുന്നതിന് നിയമം ഇടയാക്കുമെന്നും വിസ ദുരുപയോഗം…

Read More