സൈനികനും സഹോദരനും നേരിട്ടത് സിനിമയെ പോലും വെല്ലുന്ന ക്രൂരത: പി.സി വിഷ്ണുനാഥ്

പൊലീസിന്റെ ഭാഗത്ത് നിന്നും സൈനികനും സഹോദരനും നേരിട്ടത് സിനിമയെപോലും വെല്ലുന്ന ക്രൂരതയാണെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ. പൊലീസിലെ ക്രിമിനല്‍ വത്ക്കരണം വലിയതോതില്‍ ചര്‍ച്ചയായിട്ടുള്ളതാണ്. ഒരു മുന്‍ ഡിജിപി തന്നെ പൊലീസിന്റെ മുന്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്. പൊലീസ് സേനയില്‍ നല്ല ഉദ്യോഗസ്ഥന്മാരുണ്ട് എന്നാല്‍ ചിലരാണ് പ്രശ്‌നക്കാര്‍. ഇവിടെ ആ സൈനികനോടും സഹോദരനോടും കാട്ടിയ ഭീകരത അത് പൊറുക്കാനാവില്ല. വെട്രിമാരന്റെ ഒരു തമിഴ് സിനിമയിലാണ് ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ളതെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി….

Read More