മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇന്നും മാർക്കറ്റിൽ ജോലിക്കു പോകുന്നു; വിഷ്ണു ഉണ്ണികൃഷ്ണൻ

താൻ കണ്ടതിൽ വെച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി അച്ഛനാണെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ.  മക്കളൊക്കെ നല്ല നിലയിലായിട്ടും അദ്ദേഹം ഇപ്പോഴും ജോലിക്കു പോകുന്നുണ്ടെന്നും വിഷ്ണു പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. ‘‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി, എന്‍റെ അച്ഛൻ. മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും.. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്കു പോകുന്നുണ്ട്. തൊഴിലാളി ദിനാശംസകൾ.’’ അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷ്ണു കുറിച്ചു….

Read More

വൈറലായി പ്രയാ​ഗയുടെ സ്റ്റെപ്പുകൾ; ഡാൻസ് പാർട്ടി ട്രെയ്ലർ ട്രെന്റിം​ഗിൽ തുടരുന്നു

കുറച്ചു നാളുകൾക്ക് ശേഷമുള്ള യുവനടി പ്രയാ​ഗ മാർട്ടിന്റെ ശക്തമായ തിരിച്ചുവരവാണ് സോഹൻസീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടിയിൽ. കൊച്ചി മേയറുടെ മകളായ റോഷ്നി എന്ന കഥാപാത്രമാണ് ചിത്രത്തിൽ പ്രയാ​ഗ അവതരിപ്പിക്കുന്നത്. പ്രയാ​ഗയും ഷൈൻ ടോം ചാക്കോയും അഭിനയിച്ച ദമാ ദമാ എന്ന ​ഗാനം ഇതിനകം തന്നെ പത്ത് ലക്ഷത്തിലേറേ പേരാണ് യുട്യൂബിൽ കണ്ടത്. അതിനു പിന്നാലെ ഇറങ്ങിയ ട്രെയിലറിലെ പ്രയാ​ഗയുടെ ലുക്കും ​ഡാൻസും ആരാധകരെ ഏറെ ആകർഷിക്കുന്നുണ്ട്. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി…

Read More

കള്ളനും ഭഗവതിയും പൂര്‍ത്തിയായി

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പൂര്‍ത്തിയായി. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍ െ്രെപവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം കെ.വി. അനില്‍ എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര…

Read More