
ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനം വിശാഖപട്ടണമായിരിക്കുമെന്ന് മന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്
ആന്ധ്രാപ്രദേശിലെ തലസ്ഥാന തര്‍ക്കത്തിൽ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമുണ്ടാകില്ലെന്ന് സംസ്ഥാന ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്. ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനമുണ്ടാകുമെന്നത് തെറ്റായ ധാരണയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ബെംഗളുരുവിൽ നടന്ന വ്യവസായസംഗമത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാരിന്റെ ഭരണകാര്യങ്ങൾ നടത്തുക വിശാഖപട്ടണത്ത് നിന്ന് തന്നെയാകും. കുർണൂലിനെ തലസ്ഥാനമെന്ന് പറയാനാകില്ല പക്ഷേ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബഞ്ച് കുർണൂലിലുണ്ടാകും. കാലാവസ്ഥ കൊണ്ടും കോസ്മോപൊളിറ്റൻ സംസ്കാരം കൊണ്ടും തുറമുഖ നഗരം എന്നതുകൊണ്ടും വിശാഖപട്ടണം തന്നെയാണ് തലസ്ഥാനമാകാൻ മികച്ചതെന്നും ബുഗ്ഗന രാജേന്ദ്രനാഥ് വ്യക്തമാക്കി. നേരത്തേ…