
സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ഉടൻ ആരംഭിക്കും
സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ഉടൻ ആരംഭിക്കും. സൗദിയിൽ പ്രവേശിക്കുന്നവർക്ക് നാല് ദിവസം രാജ്യത്ത് ചെലവഴിക്കാനുള്ള സൗകര്യമാണ് പുതിയ വിസയിലൂടെ ലഭിക്കുക. ഇതിലൂടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് അനുവാദമുണ്ടാകും. സൗദി എയർലൈൻസ് വിമാനത്തിൽ സൗദിയിലേക്കുളള ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം സൗജന്യ ടൂറിസ്റ്റ് വിസയും നൽകുന്നതാണ് പദ്ധതി. രാജ്യത്ത് പ്രവേശിച്ചത് മുതൽ 96 മണിക്കൂർ അഥവാ നാല് ദിവസമാണ് വിസക്ക് കാലാവധിയുണ്ടാകുക. ഈ സമയത്തിനിടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും…