
ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ വീസ രഹിത യാത്ര അനുവദിച്ച് ചൈന
ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ വീസ രഹിത യാത്ര അനുവദിച്ച് ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസം വരെയുള്ള യാത്രയ്ക്ക് ഇനി വീസ ആവശ്യമില്ല. ഡിസംബർ 30 മുതൽ 2024 നവംബർ വരെയുള്ള സമയത്ത് ഈ രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോർട്ടുള്ളവർക്ക് ചൈനയിൽ 15 ദിവസം വരെ വിസ ഇല്ലാതെ യാത്ര ചെയ്യാനാവും. നിലവിലെ നയങ്ങള്‍ അനുസരിച്ച് വിസ ഇല്ലാതെ ചൈനയിൽ പ്രവേശിക്കാനാവില്ല. സിംഗപ്പൂരിൽ നിന്നും ബ്രൂണെയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇതിൽ…