
വിദേശ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ
യു.എസ്, യു.കെ, യൂറോപ്യൻ യൂനിയൻ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇനി യു.എ.ഇയിലേക്ക് മുൻകൂട്ടി വിസയെടുക്കാതെ യാത്ര ചെയ്യാം. ഈ രാജ്യങ്ങളുടെ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ നൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി) അനുമതിയായി. നേരത്തേ ഈ രാജ്യങ്ങളിൽ റെസിഡന്റ്സ് വിസയുള്ള ഇന്ത്യക്കാർക്ക് മാത്രമായി വിസ ഓൺ അറൈവൽ ആനുകൂല്യം പരിമിതപ്പെടുത്തിയിരുന്നു. ഇനി മുതൽ യു.എസ്, യു.കെ, ഇ.യു ടൂറിസ്റ്റ് വിസക്കാർക്കും വിസ ഓൺ…