
യുഎഇയിൽ പൊതുമാപ്പിൽ വീണ്ടും ഇളവ്; പുതിയ നിർദ്ദേശം നൽകി അധികൃതര്‍
യുഎഇയിലെ പൊതുമാപ്പിൽ വീണ്ടും ഇളവ് നല്‍കി അധികൃതര്‍. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിര്‍ദേശത്തിലാണ് ഇളവ് നൽകിയിരിക്കുന്നത്. ഇതോടെ പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിട്ടാൽ മതി. ഇതിനിടെ കാലാവധി തീരുന്ന ഒക്ടോബര്‍ 31ന് മുമ്പായി ജോലി ലഭിച്ചാൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാവുന്നതാണ്. സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ്…