
ഗുജറാത്തിലെ ചാന്തിപുര വൈറസ്; മരിച്ചവരുടെ എണ്ണം എട്ടായി
ചാന്തിപുര വൈറസ് ബാധയേറ്റ് ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം, വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഗുജറാത്ത് സർക്കാർ പറയുന്നു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം പന്ത്രണ്ടായി. ചാന്ദിപുര വൈറസ് ഗുരുതരമായ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക വീക്കം)ലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ്…