ശബരിമലയിൽ തിരക്ക് വർധിച്ചു ; മണ്ഡല പൂജയ്ക്കും മകര വിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു , സ്പോർട് ബുക്കിംഗ് ഒഴിവാക്കും

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര…

Read More

വെർച്വൽ ക്യൂ സംവിധാനം ശബരിമല തീർത്ഥാടനം സുഗമമാക്കി; ദേവസ്വം മന്ത്രി വി.എൻ വാസവൻ

വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്‌പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. വി.ഐ.പി.കൾ ഉൾപ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കന്നത് വരെ ദർശനത്തിനെത്തിയത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു…

Read More

ശബരിമലയിൽ വെർച്വൽ ക്യൂ ; അനുവദിക്കില്ലെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ , സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണ്ടന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ…

Read More

ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമാകുന്നു; ഇന്ന് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേർ

ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്പോട്ട് ബുക്ക് ചെയ്തവർ 9690 ആണ്. ഇന്നലെ 77, 732 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്.അതേസമയം, ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് എഡിജിപി ഇന്ന്…

Read More