
മാലാ പാർവതിയിൽ നിന്ന് ‘വെർച്വൽ അറസ്റ്റ്’ വഴി പണം തട്ടാൻ ശ്രമം; രക്ഷയായത് അശോക സ്തംഭം ഇല്ലാത്ത ഐഡി കാർഡ്
നടി മാലാ പാർവതിയിൽ നിന്ന് ‘വെർച്വൽ അറസ്റ്റ്’ വഴി പണം തട്ടാൻ ശ്രമം. മാലാ പാർവതിയുടെ പേരിലുള്ള കൊറിയർ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടാൻ ശ്രമിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഐഡി കാർഡ് അടക്കം കൈമാറി. എന്നാൽ ഐഡി കാർഡിൽ അശോക സ്തംഭം കാണാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയതാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതെന്ന് മാലാ പാർവതി മാധ്യമങ്ങളോട് പറഞ്ഞു. ‘മധുരയിൽ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കോൾ വന്നത്….