
ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ സഞ്ജു രണ്ടാമത്; പന്തും രാഹുലും പുറകിൽ
ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പിനായുള്ള കുതിപ്പിൽ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍ രണ്ടാമതെത്തി. വിരാട് കോലിയാണ് ഒന്നാമതുള്ളത്. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള പോരാട്ടത്തിൽ 33 പന്തില്‍ നിന്ന 71 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ഡല്‍ഹി കാപിറ്റല്‍സ് നായകൻ റിഷഭ് പന്ത്, ലഖ്‌നൗ ക്യാപറ്റൻ കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനത്തെത്തിയത്. ശരാശരി റൺസിന്റെ കാര്യത്തിലും സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 77 റണ്‍സാണ്…