ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർ, ജയ് ഷായെ പരിഹസിച്ച് പ്രകാശ് രാജ്

ഐസിസി ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ട ബിസിസിഐ സെക്രട്ടറി ജയ് ഷായെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർക്കായി എഴുന്നേറ്റു നിന്ന് കൈയ്യടിക്കണമെന്നായിരുന്നു പ്രകാശ് രാജിന്‍റെ പോസ്റ്റ്. ജയ് ഷായെ അഭിനന്ദിച്ച് കൊണ്ട് വിരാട് കോലി ഇട്ട ട്വീറ്റ്, റീ ട്വിറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രകാശ് രാജ് ഇങ്ങനെ എഴുതിയത്. പ്രകാശ് രാജിന്‍റെ പോസ്റ്റിന് താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളും കുറിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം 10000 റണ്ണടിക്കുന്ന ബാറ്റര്‍ ശരദ് പവാറായിരുന്നുവെന്നും, 500…

Read More

വയനാടിനൊപ്പം നിൽക്കാൻ കോഹ്ലിയുടെ കൈയ്യൊപ്പ് വീണ ബാറ്റും; ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഉരുൾപ്പൊട്ടലുണ്ടായ വയനാടിനെ സഹായിക്കാൻ താൻ ഒരുപാട് ആഗ്രഹിച്ചു നേടിയ വിരാട് കോഹ്ലിയുടെ കൈയ്യൊപ്പ് വീണ ബാറ്റ് ലേലത്തിന് വയ്ക്കാൻ ഒരുങ്ങുകയാണ് മലയാളിയും ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയ്‌സൻ ഓഫിസറുമായി സിബി ഗോപാലകൃഷ്ണൻ. ലേലത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും വയനാടിന്റെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് സിബി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കിങ് കോഹ്ലിയുടെ പക്കൽ നിന്നും പൂർണ്ണമായ കൈയ്യൊപ്പ് വാങ്ങിയ ഒരു ബാറ്റ് കിട്ടാനുള്ള ആഗ്രഹവും ആ ദിവസങ്ങളെയും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഓർത്തെടുക്കുന്നുണ്ട് സിബി….

Read More

ഏകദിനത്തിലും ടെസ്റ്റിലും ഫിറ്റ്‌നസുള്ളിടത്തോളം കാലം കോലിയും രോഹിതും തുടരും; ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ ശേഷം ഗൗതം ഗംഭീര്‍ നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനമാണ് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ നടന്നത്. ടീമിനെക്കുറിച്ചും സെലക്ഷന്‍ പ്രക്രിയയെക്കുറിച്ചും ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ചുമെല്ലാം നിലനിന്നിരുന്ന പല ഊഹാപോഹങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ടി20 ലോകകപ്പോടെ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ച വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവിയെപ്പറ്റിയുള്ള സൂചനകളും അദ്ദേഹം നല്‍കി. ഇരുവരും ഏകദിനത്തിലും ടെസ്റ്റിലും ഫിറ്റ്‌നസുള്ളിടത്തോളം കാലം തുടരുമെന്നാണ് ഗംഭീറിന്റെ നിലപാട്. രോഹിത് 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിലുണ്ടാവുമെന്ന് നേരത്തേ ബി.സി.സി.ഐ….

Read More

ടി20 ലോകകപ്പ്; ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു, സഞ്ജുവിന് ഇന്നും അവസരമില്ല

ട്വന്റി 20 ലോകകപ്പ് സൂപ്പർ എയ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. ശിവം ദുബെ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ താരത്തിന് പകരം സഞ്ജു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിജയ ടീമിൽ മാറ്റംവരുത്താൻ രോഹിത് ശർമയും ടീം മാനേജ്‌മെന്റും തയാറായില്ല. കഴിഞ്ഞ ദിവസം നെറ്റ്സിൽ മണിക്കൂറൂകളോളം സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു…

Read More

ബോളിവുഡ് താരങ്ങളെല്ലാം മറിനിൽക്ക്, ബ്രാൻഡ് വാല്യുവിൽ മുന്നിൽ വിരാട് കോലി തന്നെ

ബോളിവുഡ് താരങ്ങളെയടക്കം പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യു ഉള്ള താരമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി. രൺവീർ സിങ്, ഷാറുഖ് ഖാൻ എന്നിവരെയാണ് കോലി പിന്തള്ളയത്. ഈ വർഷം കോലിയുടെ ബ്രാൻഡ് മൂല്യം 29 ശതമാനമാണ് വർധിച്ചത്. സെലിബ്രിറ്റി ബ്രാൻഡ് വാല്യുവേഷൻ റിപ്പോർട്ട് പ്രകാരമാണ് കോലി ഒന്നാമതെത്തിയിരിക്കുന്നത്. 227.9 മില്യൻ ഡോളറാണ് കോലിയുടെ ബ്രാൻഡ് വാല്യു. രണ്‍വീർ സിങ്ങാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 203.1 മില്യൻ ഡോളറാണ് രണ്‍വീർ സിങ്ങിന്റെ ബ്രാൻഡ്…

Read More

ഓറഞ്ച് ക്യാപ്പ് കിട്ടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ അംബാട്ടി റായുഡു

ഐപിഎൽ 17ാം സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിന് പിന്നാലെ ഓറഞ്ച് ക്യാപ് നേടിയ ആര്‍സിബി താരം വിരാട് കോലിക്കെതിരെ പരോക്ഷ പരാമർശവുമായി മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു. അഭിനന്ദനങ്ങള്‍ കൊല്‍ക്കത്ത, സുനില്‍ നരെയ്നും ആന്ദ്രെ റസലിനും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊപ്പം അവസരത്തിന് ഒത്ത് ഉയര്‍ന്നതിന്. കുറെ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നതാണിത്, ഓറഞ്ച് ക്യാപ് ഒന്നുമല്ല നിങ്ങള്‍ക്ക് ഐപിഎല്‍ കിരീടം നേടിത്തരുക. അതിന് പകരം ടീമിലെ ഓരോ താരങ്ങളും…

Read More

ഇന്ത്യന്‍ ടീമിന്‍റെ രണ്ടാം സംഘം അമേരിക്കയിലേക്ക്; കോലിയും സഞ്ജുവും പാണ്ഡ്യയും വിട്ടുനിൽക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ സംഘം നാളെ യാത്ര തിരിക്കാനിരിക്കുകയാണ്. പക്ഷെ അമേരിക്കയിലേക്ക് പോകുന്ന രണ്ടാമത്തെ സംഘത്തിനൊപ്പം വിരാട് കോലിയും സഞ്ജു സാംസണും ഹാര്‍ദ്ദിക് പാണ്ഡ്യയും ഉണ്ടാവില്ല. ഐപിഎൽ എലിമിനേറ്ററിന് ശേഷം ഒരു ഇടവേള കോലി ആവശ്യപ്പെട്ടിരുന്നു. 30ന് മാത്രമെ കോലി അമേരിക്കയിലേക്ക് പോകു എന്നാണ് സൂചന. ഇപ്പോൾ കോലി കുടുംബത്തോടൊപ്പമാണുള്ളത്. ഇതോടെ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ കോലി കളിക്കില്ലെന്ന് ഉറപ്പായി. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കളിച്ച രാജസ്ഥാന്‍ റോയൽസ്…

Read More

ഓറഞ്ച് ക്യാപ് കോലിക്ക് തന്നെ; ഭീഷണി ഹെഡ് മാത്രം

ഐപിഎല്‍ ഓറഞ്ച് ക്യാപ് ഉറപ്പിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. 15 മത്സരങ്ങളിൽ നിന്ന് 741 റണ്‍സാണ് കോലി അടിച്ചെടുത്തത്. 61.75 ശരാശരിയിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. ഇനി കോലിക്ക് ഭീഷണി ഉയർത്താൻ സാധ്യതയുള്ള ഏക താരം നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ട്രാവിസ് ഹെഡാണ്. 14 മത്സരങ്ങളില്‍ നിന്ന് 567 റണ്‍സാണ് ഹെഡിന്റെ സമ്പാദിച്ചത്. എന്നാൽ കോലിയെ ഹെഡ് മറികടക്കണമെങ്കിൽ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള കളിയിൽ 175 റണ്‍സ്…

Read More

സാമന്തയുടെ കുറിപ്പ് വിരാട് കോലിക്കു വേണ്ടി..?

തെ​ന്നി​ന്ത്യ​യു​ടെ പ്രി​യ​താ​രമാണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. ഇ​പ്പോ​ഴി​താ താ​രം ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ ഒ​രു നി​ഗൂ​ഢ​മാ​യ കു​റി​പ്പ് പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ഭി​ലാ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ജ​യ​ത്തെ​ക്കു​റി​ച്ചു​മാ​ണു താ​രത്തിന്‍റെ കുറിപ്പ്.   ‘നി​ങ്ങ​ളു​ടെ ഹൃ​ദ​യം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും, നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും, ഞാ​ൻ നി​ങ്ങ​ൾ​ക്കാ​യി നിലകൊള്ളുന്നു. നി​ങ്ങ​ൾ വി​ജ​യ​ത്തി​ന് അ​ർ​ഹ​രാ​ണ്. നി​ങ്ങ​ൾ വി​ജ​യി​ക്കു​ന്ന​ത് എ​നി​ക്കു കാ​ണ​ണം’  എ​ന്നാ​ണ് താ​രം കു​റി​ച്ച​ത്. കുറിപ്പിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചി​ല ആ​രാ​ധ​ക​ർ ഈ ​കു​റി​പ്പ് വി​രാ​ട് കോ​ലി​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നു പറ‍യുന്നു. നേ​ര​ത്തെ വി​രാ​ട് കോ​​ലി​യെ പി​ന്തു​ണ​ച്ച് സാ​മ​ന്ത സം​സാ​രി​ച്ചി​രു​ന്നു. കോ​​ലി…

Read More

ഗവാസ്കര്‍ക്കറുടെ വിമർശനത്തിനെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി വിരാട് കോലി

സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള സുനില്‍ ഗവാസ്കര്‍ക്കറുടെ വിമർശനത്തിന് മറുപടിയുമായി ആര്‍സിബി താരം വിരാട് കോലി. വിമർശനത്തിനെതിരെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരോക്ഷമായാണ് കോലി പ്രതികരിച്ചത്. ആരുടെയും അംഗീകാരം തനിക്ക് ആവശ്യമില്ലെന്നും ആരുടെയും ഉപദേശം ചോദിച്ച് പോവാറില്ലെന്നും കോലി പറഞ്ഞു. പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് താൻ ചെവി കൊടുക്കാറില്ല. ഗ്രൗണ്ടില്‍ എനിക്കെന്ത് ചെയ്യാനാവുമെന്ന് എനിക്കറിയാം. താന്റെ കഴിവുകള്‍ എന്തൊക്കെയാണെന്നും ആരും തന്നോട് പറയേണ്ട കാര്യമില്ല. ഒരു കളി എങ്ങനെ ജയിക്കാമെന്ന് താൻ ആരോടും ഉപദേശം ചോദിച്ചിട്ടില്ലെന്നും കോലി പറഞ്ഞു. തന്റെ…

Read More