“ഇൻസ്റ്റാ സുന്ദരി’യുടെ റീൽസ് ഷൂട്ടിംഗ്, വെട്ടിലായി പോലീസ്: വീഡിയോ വൈറൽ
റീൽസ് ഷൂട്ടിംഗിനുവേണ്ടി എന്തും കാണിക്കുന്ന തരത്തിലേക്ക് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എത്താറുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ നിരവധി വിവാദ വീഡിയോ നാം കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം പഞ്ചാബിലെ ജലന്ധറിലുണ്ടായ സംഭവം വൻ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പോലീസും വെട്ടിലായി. പഞ്ചാബ് പോലീസിന്‍റെ ജീപ്പിന്‍റെ ബോണറ്റിൽ കയറിയിരുന്നാണ് “ഇൻസ്റ്റാ സുന്ദരി’യുടെ റീൽസ് ഷൂട്ടിംഗ്. വീഡിയോയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങൾ ഏറെയാണ്. റീൽസ് ഷൂട്ടിനിടെ യുവതി തന്‍റെ “നടുവിരൽ’ ഉയർത്തിപ്പിടിക്കുന്നുണ്ട്. “ഫക്ക് യു’ എന്നതാണ് നടുവിരൽ ഉയർത്തിപ്പിടിക്കുന്നതിന്‍റെ അർഥം. ജനപ്രിയ…