രണ്ട് ഇൻറർനെറ്റ് താരങ്ങൾ തമ്മിൽ കശപിശ; വൈറൽ ഗായിക റാണു മൊണ്ടൽ ചൂലു കൊണ്ടടിച്ച് നർത്തകിയെ പുറത്താക്കി

നീല വസ്ത്രം ധരിച്ച് തീവണ്ടിയിലും പൊതു ഇടങ്ങളിലും നൃത്തം ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ ഓർക്കുന്നുണ്ടോ? സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ റാണു മൊണ്ടൽ എന്ന തെരുവു ഗായികയ്‌ക്കൊപ്പമുള്ള ‘വൈറൽ ബ്ലൂ ഡ്രസ് ഗേൾ’ എന്ന് വിളിക്കുന്ന നർത്തകിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നർത്തകിയെയും അവളുടെ പുരുഷ സുഹൃത്തിനെയും റാണു മൊണ്ടൽ ചൂല് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. നൈറ്റി ധരിച്ച റാണു കസേരയിൽ ഇരിക്കുന്നതും നർത്തകിയോടും കൂടെയുള്ള…

Read More

കേരളീയത്തിൽ തരംഗമായി മോഹൻലാലിന്റെ സെൽഫി; അപൂർവകാഴ്ച

സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ സ്‌പെഷ്യൽ സെൽഫി. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ മോഹൻലാൽ എടുത്ത സെൽഫിയിൽ മമ്മൂട്ടി, കമൽഹാസൻ, ശോഭന, എന്നിവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അണിനിരന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ വിശിഷ്ടാതിഥികളായിരുന്നു താരങ്ങൾ.  കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. വിവിധ രാജ്യങ്ങളിൽ…

Read More

വ്യാഴഗ്രഹത്തിൽ ഒരു മനുഷ്യമുഖം; കൗതുകചിത്രം പുറത്തുവിട്ട് നാസ

വ്യാഴഗ്രഹത്തിലെ ഒരു കൗതുകചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വ്യാഴത്തിലെ മേഘങ്ങൾ പേടിപ്പെടുത്തുന്ന ഒരു മനുഷ്യമുഖത്തിന്റെ ഘടനയിൽ വിന്യസിച്ചതാണു ചിത്രം.  വ്യാഴത്തിന്റെ വിദൂരവടക്കൻ മേഖലയായ ജെറ്റ് എൻ7ൽ നിന്നു ജൂണോ പേടകം പകർത്തിയതാണു ചിത്രം. സെപ്റ്റംബറിലായിരുന്നു ഇത് പകർത്തിയത്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ വ്യാഴത്തിന്റെ മേഘങ്ങൾ സവിശേഷമായ രൂപങ്ങളുണ്ടാക്കാറുണ്ട്.  ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ്…

Read More

എങ്ങനെ സെന്‍സര്‍ കിട്ടി; തമന്നയുടെ ‘കാവലയ്യ’ സ്റ്റെപ്പ് വൃത്തികേട്: മന്‍സൂര്‍ അലി ഖാന്‍

വില്ലന്‍ റോളുകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു മന്‍സൂര്‍ അലി ഖാന്‍. ക്യാപ്റ്റന്‍ പ്രഭാകരന്‍ അടക്കം ഇദ്ദേഹം തകര്‍ത്ത് അഭിനയിച്ച വില്ലന്‍ വേഷങ്ങള്‍ അനവധിയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി സിനിമയില്‍ ആദ്യം ഹീറോയായി ആലോചിച്ചത് മന്‍സൂര്‍ അലി ഖാനെയാണ് എന്നത് ലോകേഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മന്‍സൂര്‍ അലി ഖാന്‍റെ തിരിച്ചുവരവും ലോകേഷ് ചിത്രത്തിലൂടെയാണ്. വന്‍ വിജയത്തിലേക്ക് കുതിക്കുന്ന ലിയോയില്‍ ഒരു പ്രധാന വേഷത്തില്‍ മന്‍സൂര്‍ അലി ഖാന്‍ എത്തുന്നുണ്ട്. പലപ്പോഴും അതിരുവിട്ട പ്രതികരണത്തില്‍ വിവാദത്തിലാകുന്ന…

Read More

സഞ്ചരിക്കുന്ന കാറിൻറെ മുകളിലിരുന്ന് കമിതാക്കളുടെ ‘ലീല’; ചുംബന വീഡിയോ വൈറൽ

കമിതാക്കളുടെ നിരവധി വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിത്യേന പ്രത്യക്ഷപ്പെടാറുണ്ട്. പ്രശസ്തി നേടാൻ ചില വ്യത്യസ്ത വീഡിയോ ഷൂട്ട് ചെയ്ത് പങ്കുവയ്ക്കാറുമുണ്ട്. ഹൈദരാബാദിൽനിന്നുള്ള കമിതാക്കളുടെ വീഡിയോ നെറ്റിസൻസിനിടയിൽ തരംഗമായി മാറുകയും വൻ പ്രതിഷേധങ്ങൾക്കു വഴിതുറക്കുകയും ചെയ്തു. സഞ്ചരിക്കുന്ന കാറിൻറെ മുകളിലിരുന്നു ഗാഢമായി ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ ആണ് വൈറൽ ആയത്. പി.വി. നരസിംഹ റാവു എക്‌സ്പ്രസ് വേയിലാണു സംഭവം. രാത്രിയിൽ സഞ്ചരിക്കുന്ന കാറിൻറെ മുകളിലിരുന്നു കെട്ടിപ്പിടിക്കുകയും ഗാഢമായി ചുംബിക്കുകയും ചെയ്താണ് യുവാവിൻറെയും യുവതിയുടെയും യാത്ര. ഇരുവരും…

Read More

അന്‌പോ..! ഷൂ കണ്ട് ആളുകൾ ഞെട്ടി; പത്തിവിരിച്ചുനിൽക്കുകയല്ലേ മൂർഖൻ..!

പാദരക്ഷകളിൽ വൻ പരീക്ഷണം നടക്കുന്ന കാലമാണിത്. യുവാക്കളെയും വ്യത്യസ്തത തേടുന്നവരെയും തങ്ങളിലേക്ക് ആകർഷിക്കാൻ കന്പനികൾ തമ്മിൽ കടുത്ത മത്സരമാണ് വിപണിയിൽ നടക്കുന്നത്. ഇപ്പോൾ വ്യത്യസ്തമായ ഷൂ ധരിച്ചെത്തിയ യുവതിയാണ് സോഷ്യൽ മീഡിയയിൽ താരം. ഷൂ അത്ര നിസാരമല്ല. കണ്ടാൽ ആരും പേടിച്ചുപോകും. ഒറ്റനോട്ടത്തിൽ ഷൂ കണ്ടാൽ പത്തിവിരിച്ചുനിൽക്കുന്ന രണ്ട് മൂർഖൻ പാന്പുകളാണെന്നേ തോന്നൂ. ഷൂവിൻറെ മുൻഭാഗത്തു പത്തിവരിച്ചുനിൽക്കുകയാണ് മൂർഖൻ. ഷൂവിൻറെ ബാക്കി ഭാഗങ്ങളെല്ലാം പാന്പിൻറെ തൊലിപോലെയുള്ള വസ്തുക്കൾ കൊണ്ടു നിർമിച്ചിരിക്കുന്നു. വളരെ കൃത്യതയോടെയാണ് ഷൂവിൻറെ നിർമാണം. അസാധാരണമായ…

Read More

സഹയാത്രികർക്ക് അറപ്പുളവാക്കുന്ന ‘പ്രണയലീലകൾ’; ഡൽഹി മെട്രോയിലെ ‘കോളകുടി’, അയ്യേ..! എന്ന് നാട്ടുകാർ

ഡൽഹി മെട്രോയിൽ കമിതാക്കളുടെ അതിരുവിട്ട സല്ലാപങ്ങൾ പതിവാണ്. ഇത്തരം പ്രവണതകൾ പാടില്ലെന്ന് കർശന നിർദേശമുണ്ടെങ്കിലും അതെല്ലാം മറികടന്നുള്ള കമിതാക്കളുടെ ‘ലീല’കൾ മെട്രോയിൽ നിത്യേന നടക്കുന്നു. കഴിഞ്ഞദിവസം മെട്രോയിലുണ്ടായ സംഭവം പൊതുമധ്യത്തിൽ വൻവിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സഹയാത്രികർക്ക് അറപ്പുളവാക്കുന്ന വിധത്തിലുള്ള കമിതാക്കളുടെ കോളകുടിയാണ് വൻ പ്രതിഷേധങ്ങൾക്കു വഴിവച്ചത്. വീഡിയോ ആരംഭിക്കുമ്പോൾ യുവതി സീറ്റിലിരിക്കുകയാണ്. മുട്ടുകുത്തി നിന്നുകൊണ്ട് യുവാവ് കോളയുടെ കാൻ പൊട്ടിച്ച് യുവതിയുടെ വായിലൊഴിക്കുന്നു. കാമുകി ശീതളപാനീയം കാമുകൻറെ വായിലേക്കു തുപ്പുന്നു. കാമുകൻ കുറച്ചു കുടിച്ചതിനു ശേഷം കാമുകിയുടെ വായിലേക്കു…

Read More

പാക്കിസ്ഥാൻ തെരുവുകളിൽ പാട്ടുപാടി കുൽഫി വിറ്റത് ഡൊണാൾഡ് ട്രംപ്..?; വൈറൽ വീഡിയോയ്ക്കു പിന്നിൽ

പാക്കിസ്ഥാൻറെ തെരുവുകളിൽ പാട്ടുപാടി കുൾഫി വിറ്റത് അമേരിക്കൻ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപോ..? സോഷ്യൽ മീഡിയയിൽ വന്പൻ ഹിറ്റ് ആയി മാറിയിരിക്കുകയാണ് വീഡിയോ. കണ്ടാൽ ട്രംപ് തന്നെ..! ചെറിയ മെയ്ക്ക്അപ്പ് ചെയത് സ്യൂട്ടും കോട്ടുമിടിച്ചാൽ ഒറ്റനോട്ടത്തിൽ ട്രംപ് ആണെന്നേ ആരും പറയൂ. കച്ച ബദാം വിൽപ്പനക്കാരനും ഗായകനുമായ ഭുബൻ ബദ്യാകറിൻറെ വീഡിയോ ക്ലിപ്പുകൾ വൈറലായതിനു സമാനമായാണ് കുൽഫി വിൽപ്പനക്കാരൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും നെറ്റിസൺമാരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നത്. കുൽഫി വിൽപ്പനക്കാരനായ പാക്ക് പൗരൻറെ 2021-ൽ…

Read More

അമ്മായിയപ്പാ മരുമകളെ ഇങ്ങനെ തല്ലാമോ?; പാകിസ്ഥാനിൽനിന്നുള്ള ലജ്ജാകരമായ വീഡിയോ വൈറൽ

ഭർതൃഗൃഹത്തിൽ പീഡനത്തിനിരയാകുന്ന യുവതികൾ ആയിരക്കണക്കിനാണ്. വിദ്യാസമ്പന്നരായ പുതുതലമുറയിൽ ഗാർഹികപീഡനങ്ങളിൽ കുറവുവന്നിട്ടുണ്ട്. പരസ്പരബഹുമാനത്തിലാണ് പുതിയ തലമുറ തങ്ങളുടെ ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകുന്നത്. പാകിസ്ഥാനിലെ ഷെയ്ഖ്പുരയിൽനിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘വൈകി ഭക്ഷണം വിളമ്പിയതിന്’ ഒരാൾ മരുമകളെ മർദിക്കുന്നതാണു വീഡിയോ. ലജ്ജാകരമായ വീഡിയോയിൽ നിസഹായയായി നിലത്തിരിക്കുന്ന യുവതിയെ അതിക്രൂരമായാണു മർദ്ദിക്കുന്നത്. ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കോൽ ഉപയോഗിച്ചാണ് തല്ലുന്നത്. നിലത്തു വീണുകിടക്കുന്ന യുവതിയെ കിഴവൻ തൊഴിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. Violence of father-in-law against his daughter-in-law…

Read More

ലോക്കൽ ട്രെയിനിൽ നൃത്തം ചെയ്തത് സൽമാൻ ഖാനോ?; വീഡിയോ വൈറൽ: കൈയടിച്ച് നെറ്റിസൺ‌സ്

മുംബൈയിലെ ലോക്കൽ ട്രെയിനിൽ ” ഇഷ്‌ക് ദി ഗല്ലി വിച്ച് നോ എൻട്രി’ എന്ന ജനപ്രിയ ഗാനത്തിനു ചുവടുവച്ചത് സൽമാൻ ഖാനോ..? സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട് ആരാധകർ ഞെട്ടി. നിമിഷനേരം കൊണ്ട് വീഡിയോ സൂപ്പർ ഹിറ്റ് ആകുകയും ചെയ്തു. സമൂഹമാധ്യമമായ എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുംബൈ ലോക്കൽ ട്രെയിൻ ഒരിക്കലും വിസ്മയം അവസാനിക്കുന്നില്ല- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ, ഗാനരംഗത്തുള്ളത് സൽമാൻ ഖാൻ അല്ല. ഒറിജിനലിനെ വെല്ലുന്ന “ഡ്യൂപ്പ്’ ആണ് ട്രെയിനിൽ നൃത്തം…

Read More