എല്ലാവരും ഇപ്പോൾ ഡിജിറ്റലാണ്; കാറിനടുത്തെത്തി പണം ചോദിക്കുന്ന ഭിക്ഷക്കാരൻ, വൈറൽ

ആസാമിലെ ഗുവാഹട്ടിയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയില്ലാത്ത ദശരഥ് എന്ന യാചകൻ ഭിക്ഷ തേടുന്ന രീതിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എക്‌സിലാണ് വീഡിയോ വൈറലായത്. ഡിജിറ്റൽ പേയ്മെന്റിലൂടെയാണ് ഇദ്ദേഹം ആളുകളിൽ നിന്ന് പണം വാങ്ങുന്നത്. ക്യൂ ആർ കോഡ് അടങ്ങിയ ഫോൺ പേയുടെ കാർഡ് കഴുത്തിലിട്ടുകൊണ്ടാണ് ഭിക്ഷ യാചിക്കുന്നത്. ഇദ്ദേഹം ഒരു കാറിനടുത്തേക്ക് വരികയും യാത്രക്കാരനോട് പണം ചോദിക്കുകയുമായിരുന്നു. യാത്രക്കാരൻ 10 രൂപ ഫോൺ പേ വഴി ഭിക്ഷ കൊടുക്കുകയും ചെയ്യുന്നു. മറ്റൊരു യാത്രക്കാരനാണ്…

Read More

‘സമ്മാനങ്ങൾ വേണ്ട, മോദിക്ക് വോട്ട് മതി’; സോഷ്യൽ മീഡിയയിൽ വൈറലായി വിവാഹ ക്ഷണക്കത്ത്

ചില വ്യത്യസ്ത വിവാഹ ക്ഷണക്കത്തുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടഭ്യർത്ഥിച്ചുള്ള ക്ഷണക്കത്താണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തെലങ്കാനയിലെ സങ്കറെഡ്ഡിയിൽ നിന്നുള്ള ആളാണ് മകന്റെ വിവാഹക്ഷണക്കത്തിൽ വ്യത്യസ്തത കൊണ്ടുവന്നത്. വിവാഹത്തിന് എത്തുന്നവർ മകൾക്ക് സമ്മാനങ്ങൾ ഒന്നും കൊണ്ടുവരേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താൽ മാത്രം മതിയെന്നുമാണ് കത്തിൽ പറയുന്നത്. സായ് കുമാറും മഹിമ റാണിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുന്നതാണ്…

Read More

ഓന്ത് പോലെ നിറം മാറുന്ന മൂർഖൻ

പാമ്പുകളിൽ പലതരം അപൂർവ ഇനങ്ങൾ ഉണ്ട്. എന്നാൽ ചുവന്ന നിറത്തിലുള്ള മൂർഖനെ അധികമാരും തന്നെ കണ്ടിട്ടില്ല. അത്തരത്തിൽ ഒരു പാമ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ഇൻസ്റ്റാഗ്രാമിലാണ് ചുവന്ന മൂർഖന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരാൾ ചുവന്ന നിറമുള്ള പാമ്പിനെ ഇഷ്ടിക അടുക്കിവച്ചിരിക്കുന്നതിന് ഇടയിൽ നിന്ന് എടുക്കുന്നു. മൂർഖനെ തൊടുമ്പോൾ അത് നാവ് പുറത്തിടുന്നതും കാണാം. ‘പാമ്പിനെ രക്ഷപ്പെടുത്തി തുറന്നുവിട്ടു’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ച് ഇപ്പോഴും ചർച്ച നടക്കുകയാണ്. ചുവന്ന…

Read More

മലപ്പുറം ജില്ലയിലെ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധ; ഇന്നലെ സ്ഥിരീകരിച്ചത് 24 പേർക്ക്

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റസ് രോഗബാധയിൽ പോത്തുകല്ല് മേഖലയിൽ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്. അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചിരുന്നു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതോടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ്…

Read More

മലപ്പുറത്തെ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധ; 32കാരൻ മരിച്ചു: മരണസംഖ്യ മൂന്നായി

മലപ്പുറത്ത് വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറം ഡിഎംഒ ആര്‍ രേണുക പറഞ്ഞത്.  കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഡിഎംഒ പറഞ്ഞ് രണ്ടാം ദിവസമാണ് ഒരു മരണം കൂടെ ഉണ്ടായത്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ…

Read More

കൂട്ടുകൂടാൻ ചെന്ന സുന്ദരിപ്പെണ്ണിന് ആന കൊടുത്തത് ‘ഒന്നൊന്നര’ പണിയായിപ്പോയി; വൈറൽ വീഡിയോ

വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും കൗതുകകരവും രസകരവുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിത്യേന പ്രത്യക്ഷപ്പെടാറുണ്ട്. അക്കൂട്ടത്തിൽ അപകടകരങ്ങളായ വീഡിയോയും നെറ്റിസൺസ് പങ്കുവയ്ക്കാറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ വൈറലായി മാറിയ വീഡിയോ വലിയ സന്ദേശംകൂടി നൽകുന്നതായി. സംഭവം നടന്നതെവിടെയെന്ന് വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല. സുന്ദരിയായ യുവതി ആനയുമായി ചങ്ങാത്തംകൂടാൻ നടത്തുന്ന ശ്രമങ്ങളാണ് അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെ ആളുകളെ ആകർഷിച്ചത്. തലയിൽ ധരിച്ചിരുന്ന ഹെൽമറ്റ് മാറ്റി യുവതി പെണ്ണാനയുടെ അടുത്തേക്കുപോകുന്നതാണ് ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ കാണാനാകുക. അവിടെ വേറെയും ആനയുണ്ട്. തളച്ചിട്ടിരിക്കുന്ന ആന ഓല തിന്നുകയാണ്. ആനയുടെ…

Read More

ഭാര്യ വീട്ടിലില്ലെങ്കിൽ ഞാനാ വീട്ടിലേക്ക് പോകില്ല; ഭാര്യയെക്കുറിച്ച് നാദിർഷ

 സംവിധായകനും നടനുമാണ് നാദിർഷ. അബി, ദിലീപ്, നാദിർഷ, കലാഭവൻ മണി തുടങ്ങിയവരെല്ലാം സ്റ്റേജ് ഷോകളിൽ തിളങ്ങിയ ഒരു കാലഘട്ടമുണ്ടായിരുന്നു. ദിലീപുൾപ്പെടെയുള്ള സുഹൃത്തുക്കൾ സിനിമയിലേക്ക് ക‌ടന്ന് വന്ന് താരമായപ്പോഴും നാദർഷയ്ക്ക് വർഷങ്ങൾക്കിപ്പുറമാണ് സിനിമാ ലോകത്ത് തന്റേതായൊരു സ്ഥാനം നേടാൻ സാധിച്ചത്. അമർ അക്ബർ അന്തോണി എന്ന സിനിമ സംവിധാനം ചെയ്ത് പ്രേക്ഷക പ്രീതി നേടാൻ നാദിർഷയ്ക്ക് കഴിഞ്ഞു. പൃഥിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ 2015 ലെ വൻ ഹിറ്റുകളിലൊന്നായി. എന്നാൽ പിന്നീടിങ്ങോട്ട് നാദിർഷയ്ക്ക്…

Read More

‘ബോഡിഷെയ്മിംഗ് സ്വീകാര്യമല്ല’: മനസ് തുറന്ന് ഹണി റോസ്

മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഹണി റോസ്.  ഹണി റോസ് തൻ്റെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയത് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മാറ്റത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെക്കുറിച്ചും ഹണി റോസ് മനസ് തുറക്കുകയാണ്. ഒരു ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരു മാറ്റം ആകട്ടെ എന്ന് കരുതിയാണ് ഹണി റോസ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുന്നത്. ജീവിതം ഒന്നല്ലേയുള്ളു. അതുകൊണ്ട് പരീക്ഷണത്തിന് മുതിര്‍ന്നു എന്നാണ് താരം പറയുന്നത്. ചെയ്തു വന്നപ്പോള്‍ ഇത് കൊള്ളാമെന്ന് എനിക്കും…

Read More

സാരിയിൽ തിളങ്ങിയ അപ്‌സരസുന്ദരി; കജോൾ തന്നെ താരം, വൈറൽ ചിത്രങ്ങൾ

ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു കജോൾ. ഷാരൂഖിനൊപ്പമുള്ള കഥാപാത്രങ്ങൾ എന്നും അവിസ്മരണീയമാണ്. അജയ് ദേവഗണുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമായി താരം ഇടപെടാറില്ല. ലൊക്കേഷനുകളിലായാലും പൊതുവേദികളിലായാലും താരത്തിൻറെ വസ്ത്രധാരണരീതി പ്രത്യേകതകൾ നിറഞ്ഞതാണ്. കജോളിൻറെ വസ്ത്രങ്ങൾ ആരാധകർക്കിടയിൽ എന്നും ചർച്ചയാണ്. അത്ര മനോഹരമായാണ് താരം ഡ്രസ് തെരഞ്ഞെടുക്കുന്നത്. നിർമാതാവ് ആനന്ദ് പണ്ഡിറ്റിൻറെ 60-ാം ജന്മദിനാഘോഷത്തിലെ കജോളിൻറെ ലുക്ക് വൈറലാകുകയാണ്. സീക്വൻസിഡ് സാരിയാണ് പാർട്ടിയിൽ കജോൾ ധരിച്ചത്. ഉടലഴകുകളിൽ പറ്റിച്ചേർന്നുകിടക്കുന്ന സാരിയിൽ താരം എല്ലാവരുടെയും മനം കവർന്നു. നീല നിറത്തിലുള്ള ഫ്രണ്ട്-സ്ലിറ്റ്…

Read More

മതിലിൽ ഉറങ്ങുന്ന കടുവയുടെ വീഡിയോ തരംഗമാകുന്നു

ആ കാഴ്ചകൾ ഗ്രാമവാസികളെ അദ്ഭുതപ്പെടുത്തി! ഒരു കടുവ മതിലിൽ ഉറങ്ങുന്നതാണ് ഗ്രാമവാസികളിൽ അദ്ഭുതമുളവാക്കിയത്. ഉത്തർപ്രദേശിലാണ് അപൂർവസംഭവം. സുഖപ്രദമായി ഉറങ്ങാനുള്ള സ്ഥലം കണ്ടെത്താൻ വന്യമൃഗം എത്തിയതാണോ അതോ അവിടെ സൂര്യസ്നാനം ചെയ്യാൻ എത്തിയതാണോ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറു കണക്കിനു ഗ്രാമവാസികൾ കൂടിനിൽക്കുന്പോഴാണ് ഇഷ്ടികച്ചുവരിനു മുകളിൽ കടുവ ശാന്തനായി ഉറങ്ങുന്നത്. പിലിഭിത്തിലെ കടുവാസങ്കേതത്തിൽനിന്നു ചാടിപ്പോയ കടുവയാണ് അത്കോന ഗ്രാമത്തിലെ ഗുരുദ്വാരയ്ക്കു സമീപമുള്ള മതിലിൽ വിശ്രമിക്കാൻ കയറിയത്. ഗ്രാമത്തിലെത്തിയ കടുവ ശാന്തനായിരുന്നുവെന്നും ആരെയും ഉപദ്രവിച്ചില്ലെന്നും…

Read More