എടീ… ഭയങ്കരീ… ഇതായിരുന്നല്ലേ ഗുട്ടൻസ്; സുന്ദരിമാരുടെ ‘ഹോസ്റ്റൽ ബിരിയാണി’ രഹസ്യം

വിവിധതരം ബിരിയാണികൾ നമ്മുടെ നാട്ടിൽ സുലഭമാണ്. ഹൈദരാബാദ് ദം ബിരിയാണി, തലശേരി ബിരിയാണി, മലബാർ ബിരിയാണി, കോഴിക്കോടൻ ബിരിയാണി അങ്ങനെ പോകുന്നു ബിരിയാണികൾ. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണു കഴിഞ്ഞദിവസം ഓൺലൈനിൽ തരംഗമായി മാറിയ ബിരിയാണി അതിനെ ‘ഹോസ്റ്റൽ ബിരിയാണി’ എന്നു വിളിക്കാം. ‘ഹോസ്റ്റൽ ബിരിയാണി’ തയാറാക്കാൻ അടുക്കള വേണ്ട എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. കാരണം, പരിമിത സൗകര്യമുള്ള ഹോസ്റ്റലിൽ തയാറാക്കുന്ന ബിരിയാണി ആണിത്. ഇതിൻറെ പാചകവിധി നിങ്ങൾക്കൊരിക്കലും പരിചയമുണ്ടാകില്ല. ബിരിയാണി തയാറാക്കൻ പ്രഷർ കുക്കറോ, ഗ്യാസ് അടുപ്പോ,…

Read More

വാടകയ്ക്ക് കാമുകി; നിരക്കുകൾ പുറത്തുവിട്ട് യുവതി, സോഷ്യൽ മീഡിയയിൽ വൈറൽ പോസ്റ്റ്

കാമുകനെയോ കാമുകിയെയോ ഒക്കെ വാടകയ്ക്ക് ലഭിക്കുന്ന രീതി ഇന്ന് ജപ്പാനിലൊക്കെ നിലവിലുണ്ട്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ അപൂർവമാണെന്ന് തന്നെ പറയാം. എന്നാൽ ഒരു യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം റീൽസിൽ ജപ്പാനിലേതിന് സമാനമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കും സംഭവം തുടക്കമിച്ചു.@divya_giri__എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വാടക കാമുകിയാകാൻ തയ്യാറാണെന്ന് അറിയിച്ച് യുവതി റീൽ പങ്കുവച്ചിരിക്കുന്നത്. സിംഗിളാണോ, ഡേറ്റിന് പോകാൻ തയ്യാറാണോ, എന്നെ വാടകയ്‌ക്കെടുക്കാം എന്ന് യുവതി വ്യക്തമാക്കുന്നു….

Read More

നിത അംബാനിയുടെ 500 കോടിയുടെ മരതക നെക്ലേസ്; വെറും 178 രൂപയ്ക്കു നിങ്ങൾക്കും കിട്ടും

ലോകത്തിലെ പ്രമുഖ വ്യവസായികളാണ് അംബാനി കുടുബം. അവരുടെ വീട്ടിൽ അടുത്തിടെ നടന്ന വിവാഹാഘോഷങ്ങളിൽ നിത അംബാനി ധരിച്ച മരതക നെക്ലേസ് നെക്ലേസ് ലോകമെങ്ങും ചർച്ചയായിരുന്നു. കാരണം അതിൻറെ വിലയായിരുന്നു. എത്രയെന്നോ… 500 കോടി രൂപ! തൻറെ മകൻ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീ വെഡിംഗ് ആഘോഷത്തിൽ നിത അംബാനി ധരിച്ചിരുന്ന നെക്ലേസും അതിൻറെ ഡിസൈനും അതിനായി ഉപയോഗിച്ച രത്‌നങ്ങളുമെല്ലാം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ, ആ ഡിസൈനിലുള്ള നെക്ലേസ് നിങ്ങൾക്കും ലഭിക്കും; 500 കോടിയൊന്നും കൊടുക്കണ്ട,…

Read More

മർദിച്ചെന്ന കേസിൽ സ്വാതിയെ തള്ളി എഎപി; കേജ്‌രിവാളിന്റെ വീടിനുള്ളിൽവച്ച് തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സ്വാതി മലിവാൾ എംപിയെ അരവിന്ദ് കേ‌ജ്‌രിവാളിന്റെ പിഎ മർദിച്ചെന്ന കേസിൽ സ്വാതിയെ തള്ളി ആം ആദ്മി പാർട്ടി. കേജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി സ്വാതി തർക്കിക്കുന്ന  ദൃശ്യങ്ങൾ എക്സിലെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവച്ചാണ് എഎപി നിലപാട് പ്രഖ്യാപിച്ചത്. ഹിന്ദി വാർത്താ ചാനലിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്. കേജ്‌രിവാളിന്റെ വീടിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. വീടിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ എക്സിൽ പ്രതികരണവുമായി സ്വാതി മലിവാൾ എംപിയും രംഗത്തെത്തി. ‘രാഷ്ട്രീയ വാടകക്കൊലയാളി ’ സ്വയരക്ഷയ്ക്കുള്ള ശ്രമം തുടങ്ങിയെന്നാണ് ആരുടെയും…

Read More

ഡീസൽ പൊറോട്ട’ തയാറാക്കുന്ന തട്ടുകടക്കാരൻ… ഇത് എന്തൊരു ലോകം

ഞെട്ടിക്കുന്ന പാചക വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. ഡീസൽ അല്ലെങ്കിൽ ഉപയോഗിച്ചുപയോഗിച്ച് കറുത്ത എണ്ണ ഒഴിച്ച് പൊറോട്ട തയാറാക്കുന്ന വീഡിയോ അമ്പരപ്പോടെയാണ് ആളുകൾ കാണുന്നത്. സ്ട്രീറ്റ് ഫുഡ് എങ്ങനെ വിശ്വസിച്ചു കഴിക്കുമെന്ന ആശങ്കയും ആളുകൾ മുന്നോട്ടുവയ്ക്കുന്നു. ദൃശ്യങ്ങൾ പങ്കുവച്ചയാൾ സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും സംഭവം നടക്കുന്നത് ഉത്തരേന്ത്യൻ നഗരത്തിലാണെന്നു വ്യക്തം. വൃത്തിഹീനമായ സാഹചര്യത്തിലാണു തട്ടുകട പ്രവർത്തിക്കുന്നതും. എന്നാൽ റൗണ്ട് നെക്ക് ടീഷർട്ട് ധരിച്ച്, സൺഗ്ലാസ് വച്ച് സ്‌റ്റൈലിലാണ് ബബ് ലു എന്ന തട്ടുകടക്കാരൻ. തൻറെ പാചകവൈദഗ്ധ്യത്തെക്കുറിച്ച് സ്വയം പുകഴ്ത്തുന്ന…

Read More

എടാ മോനേ… പോപ്‌കോൺ മോമോസ് കഴിക്കെടാ

ഡൽഹിയിലെ ഒരു മോമോസ് ഫുഡ് സെൻറർ ഇപ്പോൾ മോമോസിൻറെ തലസ്ഥാനമായി മാറിയിരിക്കുന്നു. പലരുടെയും ഇഷ്ടഭക്ഷണങ്ങളിലൊന്നായ മോമോസ് കഫേകളിലും റസ്റ്റോറൻറുകളിലും സുലഭമാണ്. സൗത്ത് ഡൽഹിയിലെ ജികെ-1 മാർക്കറ്റിലെ മാമോസിനു മാത്രമായുള്ള തട്ടുകടയിൽ ലഭിക്കുന്ന മാമോസിൽ സൂപ്പർ സ്റ്റാർ ആണെന്ന് രുചിച്ചവർ പറയുന്നു. പോപ്‌കോൺ വലുപ്പത്തിലുള്ള ‘കാറ്റ്‌ലീ മോമോസ്’ കഴിക്കാൻ ധാരാളം പേർ അവിടെ സ്ഥിരമായി എത്താറുണ്ട്. വിവിധ സമൂഹമാധ്യമങ്ങളിലൂടെ ‘കാറ്റ്‌ലീ മോമോസ്’ വൈറലായതോടെ ഡൽഹിയുടെ വിവിധഭാഗങ്ങളിൽനിന്നു ധാരാളം പേർ അവിടെ എത്തുന്നു. ചെറുതും ഭാരം കുറഞ്ഞതുമായ മോമോസ് വെറൈറ്റിയെന്ന്…

Read More

വൈറലായ ഡാൻസർ ലീലാമ്മ ഇനി സിനിമയിലേക്ക്

‘ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു…” എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈറലായ ലീലാമ്മയ്‌ക്ക് സിനിമയിലേക്കുള്ള വഴിതെളിഞ്ഞു. മോഹൻലാലിന്റേതുൾപ്പെടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചതെന്ന് മകൻ ‘അവ്വൈ സന്തോഷ്” പറഞ്ഞു. കാക്കനാട് പള്ളിക്കര കണ്ടത്തിൽ വീട്ടിൽ പരേതനായ നാടക നടൻ ജോൺ കെ. പള്ളിക്കരയുടെ ഭാര്യയാണ് ലീലാമ്മ. ‘സന്ദർശകരുടെ ബഹളമായതിനാൽ അമ്മയല്ല ഫോണെടുത്തത്. ആരാണ് വിളിച്ചതെന്നോ സംവിധായകൻ ആരെന്നോ തിരക്കിയില്ല. വിളിച്ചവരിൽ ഒരാൾ നേരിട്ടു വീട്ടിൽ വന്നു സംസാരിക്കാമെന്നു പറഞ്ഞു”- സീരിയൽ നടൻകൂടിയായ സന്തോഷ് പറഞ്ഞു. നൃത്തം…

Read More

‘രണ്ട് വർഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു, എന്തൊക്കയോ പറഞ്ഞു, അന്ന് ആളുകൾ പിരികേറ്റി’; ഗായത്രി സുരേഷ്

സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഗായത്രി ട്രോളന്മാരുടെ ഇരയായത്. ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയ്ക്കാണ് പ്രണവിനെ ഇഷ്ടമാണെന്ന് പറഞ്ഞതെന്നാണ് ഗായത്രി സുരേഷ് പിന്നീട് തന്റെ ഭാഗം വിശദീകരിച്ച് പറഞ്ഞത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഗായത്രിക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. മുപ്പത്തിരണ്ടുകാരിയായ ഗായത്രിയുടെ തുടക്കം കുഞ്ചാക്കോ ബോബൻ സിനിമ ജമ്‌നാപ്യാരിയിലൂടെയായിരുന്നു. നടിയുടെ പുതിയ സിനിമ ബദൽ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി…

Read More

റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; യുവാവ് അറസ്റ്റിൽ: ഒരാൾക്കായി തിരച്ചിൽ

ഡൽഹിയിൽ റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ഡൽഹി പൊലീസ് അറിയിച്ചു. നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.  ഡൽഹിയിലെ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസിന്റെ ബാരിക്കേഡ് കത്തിച്ച് റീലുണ്ടാക്കുകയായിരുന്നു യുവാക്കൾ. ഈ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ റീലുണ്ടാക്കാൻ ബാരിക്കേഡ് കത്തിച്ച ഒരു യുവാവ് അറസ്റ്റിലായി. സംശയിക്കുന്ന മറ്റേയാൾക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ബാരിക്കേഡ് കത്തിച്ച് പകർത്തിയ…

Read More

എല്ലാവരും ഇപ്പോൾ ഡിജിറ്റലാണ്; കാറിനടുത്തെത്തി പണം ചോദിക്കുന്ന ഭിക്ഷക്കാരൻ, വൈറൽ

ആസാമിലെ ഗുവാഹട്ടിയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയില്ലാത്ത ദശരഥ് എന്ന യാചകൻ ഭിക്ഷ തേടുന്ന രീതിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എക്‌സിലാണ് വീഡിയോ വൈറലായത്. ഡിജിറ്റൽ പേയ്മെന്റിലൂടെയാണ് ഇദ്ദേഹം ആളുകളിൽ നിന്ന് പണം വാങ്ങുന്നത്. ക്യൂ ആർ കോഡ് അടങ്ങിയ ഫോൺ പേയുടെ കാർഡ് കഴുത്തിലിട്ടുകൊണ്ടാണ് ഭിക്ഷ യാചിക്കുന്നത്. ഇദ്ദേഹം ഒരു കാറിനടുത്തേക്ക് വരികയും യാത്രക്കാരനോട് പണം ചോദിക്കുകയുമായിരുന്നു. യാത്രക്കാരൻ 10 രൂപ ഫോൺ പേ വഴി ഭിക്ഷ കൊടുക്കുകയും ചെയ്യുന്നു. മറ്റൊരു യാത്രക്കാരനാണ്…

Read More